ട്രാക്ക് ഫർവാനിയ യൂനിറ്റ് രൂപവത്കരിച്ചു
text_fieldsസിയാദ് അബ്ദുൽ അസീസ് (കൺ.), സുൽഫിക്കർ ബഷീർ (സെക്ര.), വിമൽകുമാർ (ട്രഷ.)
കുവൈത്ത് സിറ്റി: തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാക്ക്) ഫർവാനിയ യൂനിറ്റ് രൂപവത്കരിച്ചു. ഫർവാനിയ നൗഷാദ് ഹോട്ടലിൽ നടന്ന തെരഞ്ഞെടുപ്പ് യോഗം ട്രാക്ക് ചെയർമാൻ പി.ജി. ബിനു ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് എം.എ. നിസ്സാം അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: സിയാദ് അബ്ദുൽ അസീസ് (കൺ), സുൽഫിക്കർ ബഷീർ (സെക്ര), എം. വിമൽകുമാർ (ട്രഷ), എ. അനൂഫ് (ജോ. കൺ), എം.ശ്രീനാഥ് (ജോ.സെക്രട്ടറി), ജിജിരാജ് സെൽവൻ (ജോ. ട്രഷറർ), മുഹമ്മദ് അനസ്, റിസ്വാൻ അഷ്റഫുദ്ദീൻ, എസ്. മുഹമ്മദ് ജിബിൻ, മുഹമ്മദ് ഷാ, നിജാസ് നവാസ് (എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ).
ചീഫ് കോഓഡിനേറ്റർ കെ.ആർ. ബൈജു, വൈസ് പ്രസിഡൻറുമാരായ എ. മോഹനകുമാർ, ശ്രീരാഗം സുരേഷ്, സെക്രട്ടറി വി.ആർ. വിജിത്ത് കുമാർ, കേന്ദ്ര എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ എം.ജി. അജിത്, റോബർട്ട് രത്നരാജ്, വനിതവേദി ട്രഷറർ ഷിനി റോബർട്ട്, അബ്ബാസിയ യൂനിറ്റ് കൺവീനർ രഞ്ജിത്ത് ജോണി, ഫഹാഹീൽ യൂനിറ്റ് കൺവീനർ പി.ആർ. രജിത്ത്, അബ്ബാസിയ യൂനിറ്റ് സെക്രട്ടറി മണികണ്ഠൻ ഗംഗാധരൻ എന്നിവർ ആശംസകൾ നേർന്നു. കേന്ദ്ര ജനറൽ സെക്രട്ടറി ആർ. രാധാകൃഷ്ണൻ സ്വാഗതവും ഫർവാനിയ യൂനിറ്റ് കൺവീനർ സിയാദ് അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു.

