ഒരു ഡോസ് വാക്സിനെടുത്ത വിദേശികൾക്ക് പ്രവേശനാനുമതിയില്ല
text_fieldsകുവൈത്ത് സിറ്റി: ഒരു ഡോസ് മാത്രം കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്ത വിദേശികൾക്ക് കുവൈത്തിലേക്ക് പ്രവേശന അനുമതി നൽകില്ലെന്ന് അധികൃതർ. അംഗീകൃത വാക്സിനുകൾ രണ്ടുഡോസും സ്വീകരിച്ചവർക്ക് മാത്രമാണ് ആഗസ്റ്റ് ഒന്നുമുതൽ പ്രവേശന അനുമതി നൽകുക. ഫൈസർ, ആസ്ട്രസെനക, മോഡേണ, ജോൺസൻ ആൻഡ് ജോൺസൻ എന്നീ വാക്സിനുകൾ മാത്രമാണ് കുവൈത്ത് ആരോഗ്യ മന്ത്രാലയം അനുമതി നൽകിയിട്ടുള്ളത്.
ജോൺസൻ ആൻഡ് ജോൺസൻ ഒറ്റ ഡോസ് മാത്രമാണ് നൽകുന്നത്. അതുകൊണ്ട് അത് മതിയാകും. മറ്റു വാക്സിനുകൾ രണ്ട് ഡോസും നിർബന്ധമാണ്. നാട്ടിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളിൽ നിരവധി പേർക്ക് രണ്ടാം ഡോസ് വാക്സിൻ ലഭിച്ചിട്ടില്ല.
1824 കോവിഡ് കേസുകൾ; 1707 രോഗമുക്തി
പത്തുമരണം; 294 പേർ തീവ്രപരിചരണ വിഭാഗത്തിൽ
കുവൈത്ത് സിറ്റി: കുവൈത്തിൽ 1824 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 3,58,511 പേർക്കാണ് ഇതുവരെ വൈറസ് ബാധിച്ചത്. 1707 പേർ രോഗമുക്തി നേടി. ഇതുവരെ 3,37,829 പേരാണ് രോഗമുക്തരായത്. പത്തുപേർ കൂടി മരിച്ചതോടെ ആകെ കോവിഡ് മരണം 1979 ആയി. 16000 പേർക്ക് കൂടിയാണ് പരിശോധന നടത്തിയത്. 11.40 ശതമാനമാണ് രോഗസ്ഥിരീകരണം. 18,703 പേർ ചികിത്സയിൽ കഴിയുന്നു.
294 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. ആരോഗ്യ സുരക്ഷ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ട്. തൊഴിൽ, ജീവിതം എന്നിവക്കുണ്ടാകുന്ന ആഘാതം കണക്കിലെടുത്താണ് കേസുകൾ ഉയർന്നുനിന്നിട്ടും ലോക്ഡൗൺ പോലെയുള്ള നടപടികളിലേക്ക് കടക്കാത്തത്. സ്വയം നിയന്ത്രണം പാലിക്കണമെന്നാണ് അധികൃതരുടെ അഭ്യർഥന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

