Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്തി​ല്‍ ജോ​ലി...

കു​വൈ​ത്തി​ല്‍ ജോ​ലി ചെ​യ്യു​ന്ന​ത് 174 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​ദേ​ശി​ക​ള്‍

text_fields
bookmark_border
കു​വൈ​ത്തി​ല്‍ ജോ​ലി ചെ​യ്യു​ന്ന​ത് 174 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​ദേ​ശി​ക​ള്‍
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ല്‍ ജോ​ലി ചെ​യ്യു​ന്ന​ത് 174 രാ​ജ്യ​ങ്ങ​ളി​ൽ​ നി​ന്നു​ള്ള വി​ദേ​ശി​ക​ൾ. രാ​ജ്യ​ത്തെ സെ​ന്‍ട്ര​ല്‍ അ​ഡ്‍മി​നി​സ്‍ട്രേ​ഷ​ന്‍ ഓ​ഫ് സ്റ്റാ​റ്റി​സ്‍റ്റി​ക്സ് പു​റ​ത്തു​വി​ട്ട റി​പ്പോ​ര്‍ട്ടി​ലാ​ണ് തൊ​ഴി​ല്‍ വി​പ​ണി​യി​ലെ വി​ദേ​ശി​ക​ളു​ടെ എ​ണ്ണം സം​ബ​ന്ധി​ച്ച വി​ശ​ദീ​ക​ര​ണ​മു​ള്ള​ത്.

പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണ​ത്തി​ലും വ​ര്‍ധ​ന​യു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. കു​വൈ​ത്തി​ല്‍ നി​ല​വി​ല്‍ 174 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​യി 24.3 ല​ക്ഷം ആ​ളു​ക​ള്‍ ജോ​ലി ചെ​യ്യു​ന്ന​താ​യി റി​പ്പോ​ര്‍ട്ടി​ല്‍ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലെ ക​ണ​ക്കു​ക​ള്‍പ്ര​കാ​രം കു​വൈ​ത്തി​ല്‍ 23.4 ല​ക്ഷം പ്ര​വാ​സി ജോ​ലി​ക്കാ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ല്‍, ഏ​റ്റ​വും പു​തി​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഇ​ത് 24.3 ല​ക്ഷ​മാ​യി വ​ർ​ധി​ച്ചു.

പ്രാ​ദേ​ശി​ക വി​പ​ണി​യി​ലെ ജോ​ലി​ക്കാ​രി​ല്‍ 30 ശ​ത​മാ​ന​വും ഇ​ന്ത്യ​ക്കാ​രാ​ണ്. ജൂ​ൺ അ​വ​സാ​ന​ത്തോ​ടെ ഇ​ന്ത്യ​ന്‍ ജോ​ലി​ക്കാ​രു​ടെ എ​ണ്ണം 8,69,820 ആ​യി. 4,83,450 ജോ​ലി​ക്കാ​രു​മാ​യി ഈ​ജി​പ്ത് ര​ണ്ടാം സ്ഥാ​ന​ത്തും 4,47,060 തൊ​ഴി​ലാ​ളി​ക​ളു​മാ​യി കു​വൈ​ത്ത് പൗ​ര​ന്മാ​ർ മൂ​ന്നാം സ്ഥാ​ന​ത്തു​മാ​ണ്. ഫി​ലി​പ്പീ​ൻ​സ്, ബം​ഗ്ലാ​ദേ​ശ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര​ന്മാ​രാ​ണ് യ​ഥാ​ക്ര​മം പി​ന്നീ​ടു​ള്ള സ്ഥാ​ന​ങ്ങ​ളി​ല്‍. ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ ഒ​ഴി​കെ​യു​ള്ള കു​വൈ​ത്തി​ലെ ജോ​ലി​ക്കാ​രു​ടെ എ​ണ്ണം ഈ ​വ​ര്‍ഷ​ത്തെ ആ​ദ്യ ആ​റു മാ​സ​ങ്ങ​ളി​ല്‍ 52,000 വ​ർ​ധി​ച്ച​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​മാ​യ അ​ൽ-​അ​ൻ​ബാ റി​പ്പോ​ര്‍ട്ട് ചെ​യ്തു.

ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണ​ത്തി​ലും ക​ഴി​ഞ്ഞ ആ​റു മാ​സ​ത്തി​നി​ടെ 34,850 പേ​ര്‍ വ​ർ​ധി​ച്ചു. നി​ല​വി​ല്‍ 7,88,150 വീ​ട്ടു​ജോ​ലി​ക്കാ​രാ​ണ് കു​വൈ​ത്തി​ല്‍ ജോ​ലി ചെ​യ്യു​ന്ന​ത്. ഇ​തി​ല്‍ ഭൂ​രി​ഭാ​ഗ​വും ഇ​ന്ത്യ​ക്കാ​രാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ForeignersKuwait174 countries
News Summary - Foreigners from 174 countries work in Kuwait
Next Story