Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവി​ദേ​ശ...

വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്‌ കു​വൈ​ത്ത്‌ യൂ​നി​വേ​ഴ്സി​റ്റി​യി​ൽ പ്ര​വേ​ശ​നം നേ​ടാം

text_fields
bookmark_border
വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്‌ കു​വൈ​ത്ത്‌ യൂ​നി​വേ​ഴ്സി​റ്റി​യി​ൽ പ്ര​വേ​ശ​നം നേ​ടാം
cancel

കു​​വൈ​​ത്ത് സി​​റ്റി: സ്വ​​ന്തം ചെ​​ല​​വി​​ൽ പ​​ഠ​​നം ന​​ട​​ത്താ​​ൻ ആ​​ഗ്ര​​ഹി​​ക്കു​​ന്ന വി​​ദേ​​ശ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക്‌ കു​​വൈ​​ത്ത്‌ യൂ​​നി​​വേ​​ഴ്സി​​റ്റി​​യി​​ൽ പ്ര​​വേ​​ശ​​നം നേ​​ടാം. ഇ​​തി​​ന് ന​​ട​​പ​​ടി​​യാ​​യ​​താ​​യി കു​​വൈ​​ത്ത്‌ യൂ​​നി​​വേ​​ഴ്സി​​റ്റി ആ​​ക്ടി​​ങ് സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ൽ ഡോ. ​​മു​​ഹ​​മ്മ​​ദ്‌ സൈ​​ന​​ൽ വ്യ​​ക്ത​​മാ​​ക്കി. കു​​വൈ​​ത്തി​​ൽ താ​​മ​​സി​​ക്കു​​ന്ന വി​​ദേ​​ശ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും ജി.​​സി.​​സി. രാ​​ജ്യ​​ങ്ങ​​ളി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും പ്ര​​വേ​​ശ​​ന​​ത്തി​​ന് അ​​വ​​സ​​ര​​മു​​ണ്ട്. ആ​​ർ​​ട്സ്, സ​​യ​​ൻ​​സ്, നി​​യ​​മം, എ​​ന്നീ ബി​​രു​​ദ​​പ​​ഠ​​ന​​ങ്ങ​​ൾ​​ക്ക് പു​​റ​​മെ, സീ​​റ്റു​​ക​​ളു​​ടെ ല​​ഭ്യ​​ത​​പ്ര​​കാ​​രം, എ​​ൻ​​ജി​​നീ​​യ​​റി​​ങ്, പെ​​ട്രോ​​ളി​​യം സ​​യ​​ൻ​​സ്‌, ഇ​​സ്‍ലാ​​മി​​ക് സ്റ്റ​​ഡീ​​സ് വി​​ഭാ​​ഗ​​ത്തി​​ലും പ്ര​​വേ​​ശ​​നം നേ​​ടാം.

2022- 23 അ​​ധ്യ​​യ​​ന വ​​ർ​​ഷ​​ത്തേ​​ക്കു​​ള്ള പ്ര​​വേ​​ശ​​ന ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ൾ ആ​​ഗ​​സ്റ്റ് 21 മു​​ത​​ൽ 27 വ​​രെ​​യു​​ള്ള തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ക്കും. ഓ​​ൺ​​ലൈ​​നാ​​യാ​​ണ് ന​​ട​​പ​​ടി ക്ര​​മ​​ങ്ങ​​ൾ ന​​ട​​ത്തേ​​ണ്ട​​ത്. അ​​പേ​​ക്ഷ http://portal.ku.edu.kw/ എ​​ന്ന ഓ​​ൺ ലൈ​​ൻ പോ​​ർ​​ട്ട​​ൽ വ​​ഴി ര​​ജി​​സ്റ്റ​​ർ ചെ​​യ്യ​​ണം. സ​​യ​​ൻ​​സ്‌ വി​​ഭാ​​ഗ​​ത്തി​​ലെ അ​​പേ​​ക്ഷ​​ക​​ർ​​ക്ക്‌ ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി പ​​രീ​​ക്ഷ​​യി​​ൽ ശ​​രാ​​ശ​​രി 75 ശ​​ത​​മാ​​ന​​മോ അ​​തി​​ൽ കൂ​​ടു​​ത​​ലോ മാ​​ർ​​ക്ക്‌ ഉ​​ണ്ടാ​​യി​​രി​​ക്ക​​ണം. ആ​​ർ​​ട്സ് വി​​ഭാ​​ഗ​​ത്തി​​ലെ അ​​പേ​​ക്ഷ​​ക​​ർ​​ക്ക്‌ ചു​​രു​​ങ്ങി​​യ​​ത്‌ 80 ശ​​ത​​മാ​​നം മാ​​ർ​​ക്ക് ഉ​​ണ്ടാ​​ക​​ണം. വി​​ദേ​​ശ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് കു​​വൈ​​ത്ത് യൂ​​നി​​വേ​​ഴ്സി​​റ്റി​​യി​​ൽ പ​​ഠ​​നം ന​​ട​​ത്താ​​നു​​ള്ള അ​​വ​​സ​​രം നി​​ര​​വ​​ധി പേ​​ർ​​ക്ക് ഗു​​ണം ചെ​​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Foreign studentsKuwait University admission
News Summary - Foreign students can get admission in Kuwait University
Next Story