ജെയിംസ് ക്ലെവർലിയുമായി വിദേശകാര്യമന്ത്രി ചർച്ച നടത്തി
text_fieldsവിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽജാബിർ അസ്സബാഹ് ജെയിംസ് ക്ലെവർലിയുമായി ചർച്ചയിൽ
കുവൈത്ത് സിറ്റി: ഗസ്സയിലെ അപകടകരമായ സംഭവവികാസങ്ങളെക്കുറിച്ച് വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് ബ്രിട്ടീഷ് വിദേശ, കോമൺവെൽത്ത്, വികസന സെക്രട്ടറി ജെയിംസ് ക്ലെവർലിയുമായി ചർച്ച നടത്തി. ഇസ്രായേൽ കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കേണ്ടതിന്റെയും ദുരിതാശ്വാസ സഹായം എത്തിക്കേണ്ടതിന്റെയും അക്രമത്തിന്റെ ആധിക്യവും വ്യാപനവും തടയുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളുടെ അനിവാര്യതയെക്കുറിച്ചും ശൈഖ് സലീം ഉണർത്തി. നിലവിലെ സംഭവങ്ങളെ ചിലർ ഇരട്ടത്താപ്പോടെ കൈകാര്യം ചെയ്യുന്നതും സൂചിപ്പിച്ചു.
ഫലസ്തീൻ ജനതക്ക് പൂർണ അവകാശങ്ങൾ നേടിയെടുക്കുന്നതിലും സ്വതന്ത്രരാഷ്ട്രം സ്ഥാപിക്കുന്നതിലും പ്രശ്നത്തിന് നീതിയുക്തവും ശാശ്വതവുമായ പരിഹാരത്തിൽ എത്തിച്ചേരുന്നതിലും കുവൈത്ത് ഭരണകൂടത്തിന്റെ തത്ത്വപരവും ഉറച്ചതുമായ നിലപാടും അദ്ദേഹം സ്ഥിരീകരിച്ചു. അടിയന്തര അറബ് ഉച്ചകോടിയുടെ അസാധാരണ സമ്മേളനത്തിനായുള്ള വിദേശകാര്യ മന്ത്രിമാരുടെ തയാറെടുപ്പ് യോഗത്തോടനുബന്ധിച്ച് സൗദിയിൽവെച്ചാണ് ജെയിംസ് ക്ലെവർലിയെ ശൈഖ് സലീം കണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

