Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മേഖലയിലെ സാഹചര്യം വിലയിരുത്തി കുവൈത്ത്-ഒമാൻ വിദേശകാര്യമന്ത്രിമാർ
text_fieldsbookmark_border
കുവൈത്ത് സിറ്റി: മേഖലയിലെ ഭൗമ-രാഷ്ട്രീയ സാഹചര്യം വിലയിരുത്തി കുവൈത്ത്-ഒമാൻ വിദേശകാര്യമന്ത്രിമാർ. കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് ജാറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദിയുമായി ടെലിഫോണിലൂടെ ചർച്ച നടത്തി.
മേഖലയിൽ സമീപകാലത്തുണ്ടായ ആക്രമണങ്ങളും പ്രത്യാഘാതങ്ങളും സുരക്ഷയും ചർച്ചകളിൽ വിഷയമായി. വർധിച്ചുവരുന്ന സംഘർഷാവസ്ഥ ലഘൂകരിക്കുന്നതിനുള്ള മാർഗങ്ങളും ഇരുവരും വിലയിരുത്തി. പ്രാദേശിക സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനും, സംഘർഷം ലഘൂകരിക്കുന്നതിനും, നയതന്ത്ര മാർഗങ്ങളും സമാധാനപരമായ പരിഹാരങ്ങളും പ്രോത്സാഹിപ്പിക്കാനും ഏകോപിതമായ ശ്രമങ്ങൾ അനിവാര്യമാണെന്ന് ഇരുവരും ഊന്നിപ്പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

