വിദേശകാര്യ മന്ത്രി എമർജൻസി മാനേജ്മെന്റ് സെന്റർ സന്ദർശിച്ചു
text_fieldsവിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ ജി.സി.സി അടിയന്തര കേന്ദ്രം സന്ദർശിക്കുന്നു
കുവൈത്ത് സിറ്റി: വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ ജി.സി.സി എമർജൻസി മാനേജ്മെന്റ് സെന്റർ. കേന്ദ്രത്തിന്റെ തലവൻ ബ്രിഗേഡിയർ ഡോ. റാഷിദ് അൽ മാരി പ്രാദേശിക അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള പദ്ധതികളെക്കുറിച്ച് അദ്ദേഹത്തെ അറിയിച്ചു.
ഇസ്രായേൽ-ഇറാൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ മേഖലയിലെ ആണവ, റേഡിയോ ആക്ടീവ് പ്രതിരോധ നടപടികൾ, രാജ്യങ്ങൾക്കിടയിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള പങ്ക് എന്നിവയിൽ ജി.സി.സി അടിയന്തര കേന്ദ്രത്തിന്റെ ശ്രമങ്ങളെ മന്ത്രി അബ്ദുല്ല അൽ യഹ്യ പ്രശംസിച്ചു. മേഖലാ അന്തർദേശീയ തലങ്ങളിലെ ദ്രുതഗതിയിലുള്ള സംഭവവികാസങ്ങൾക്കിടയിൽ രാജ്യങ്ങൾക്കിടയിലെ ഏകോപനം തുടരണമെന്നും അദ്ദേഹം പറഞ്ഞു.
ജി.സി.സി എമർജൻസി മാനേജ്മെന്റ് സെന്ററിന്റെ സുപ്രധാന പ്രവർത്തനങ്ങൾക്കും കുവൈത്തിന്റെ പൂർണ പിന്തുണ അദ്ദേഹം ആവർത്തിച്ചു. ആണവ സൗകര്യങ്ങൾക്കുനേരെയുള്ള ആക്രമണം സൃഷ്ടിക്കുന്ന ഗുരുതര സാങ്കേതിക, പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ കണക്കിലെടുത്താണ് എമർജൻസി മാനേജ്മെന്റ് സെന്റർ പ്രവർത്തനം ആരംഭിച്ചത്. പാരിസ്ഥിതിക, റേഡിയോളജിക്കൽ തലങ്ങളിൽ പ്രതിരോധ നടപടികൾ, അംഗരാജ്യങ്ങളുമായി ഏകോപിച്ച് സാങ്കേതിക സൂചനകൾ സൂക്ക്ഷമായി നിരീക്ഷിക്കൽ എന്നിവ സെന്റർ വഴി നടപ്പിലാക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.