Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവി​ദേ​ശ​കാ​ര്യ...

വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഇന്ന് ഇ​റാ​ഖ് സ​ന്ദ​ർ​ശി​ക്കും

text_fields
bookmark_border
visiting iraq
cancel
camera_alt

ശൈ​ഖ് സ​ലിം അ​ബ്ദു​ല്ല

അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്

കു​വൈ​ത്ത് സി​റ്റി: വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് സ​ലിം അ​ബ്ദു​ല്ല അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് ഞാ​യ​റാ​ഴ്ച ഇ​റാ​ഖ് സ​ന്ദ​ർ​ശി​ക്കും. ബാ​ഗ്ദാ​ദി​ൽ എ​ത്തു​​ന്ന ശൈ​ഖ് സ​ലീം ഇ​റാ​ഖ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഫു​ആ​ദ് ഹു​സൈ​ൻ, രാ​ഷ്ട്ര​ത്ത​ല​വ​ൻ​മാ​ർ എ​ന്നി​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തും. വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ഉ​ന്ന​ത​ത​ല ച​ർ​ച്ച​ക​ളും ന​ട​ക്കും. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ൾ, പ​രി​ഹ​രി​ക്ക​പ്പെ​ടാ​ത്ത അ​തി​ർ​ത്തി ത​ർ​ക്ക​ങ്ങ​ൾ, പ​ര​സ്പ​ര താ​ൽ​പ​ര്യ​മു​ള്ള മ​റ്റു വി​ഷ​യ​ങ്ങ​ൾ എ​ന്നി​വ ച​ർ​ച്ച ചെ​യ്യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു.

സ​ന്ദ​ർ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​റാ​ഖ് പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ ല​ത്തീ​ഫ് റാ​ഷി​ദ് ക​ഴി​ഞ്ഞ​യാ​ഴ്ച കു​വൈ​ത്ത് അം​ബാ​സ​ഡ​ർ താ​രീ​ഖ് അ​ൽ ഫ​റാ​ജു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. ഉ​ഭ​യ​ക​ക്ഷി​ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നു​മാ​യി ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഏ​കോ​പ​ന​ത്തി​ന്റെ​യും സം​ഭാ​ഷ​ണ​ത്തി​ന്റെ​യും പ്രാ​ധാ​ന്യം ഇ​രു​വ​രും വ്യ​ക്ത​മാ​ക്കു​ക​യു​ണ്ടാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iraqforeign ministervisiting
News Summary - Foreign Minister to visit Iraq on sunday
Next Story