Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രാദേശിക സംഭവവികാസങ്ങൾ ചർച്ച ചെയ്തു കുവൈത്തും ചൈനയും

text_fields
bookmark_border
പ്രാദേശിക സംഭവവികാസങ്ങൾ   ചർച്ച ചെയ്തു കുവൈത്തും ചൈനയും
cancel

കുവൈത്ത് സിറ്റി: ഔദ്യോഗിക സന്ദർശനത്തിനായി വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ് ചൈനയിലെത്തി. ബെയ്ജിംഗിൽ എത്തിയ ശൈഖ് ജറാഹിനെ ചൈനീസ് വൈസ് പ്രസിഡന്റ് ഹാൻ ഷെങ് സ്വീകരിച്ചു. ഇരുരാജ്യങ്ങളുടെയും പൊതുവായ താൽപ്പര്യങ്ങൾ കൈവരിക്കുന്നതിനായി വിവിധ മേഖലകളിലെ നിലവിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം വികസിപ്പിക്കാനും ശക്തിപ്പെടുത്താനുമുള്ള വഴികൾ കൂടികാഴ്ചയിൽ ഇരുവരും ചർച്ച ചെയ്തു. ഏറ്റവും പുതിയ പ്രാദേശിക, അന്താരാഷ്ട്ര സംഭവവികാസങ്ങൾ ഇരുപക്ഷവും ചർച്ച ചെയ്തു. പരസ്പര താൽപ്പര്യമുള്ള വിഷയങ്ങളിൽ അഭിപ്രായങ്ങൾ കൈമാറി.

കൂടിക്കാഴ്ചയ്ക്കിടെ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്, സ്റ്റേറ്റ് കൗൺസിൽ പ്രീമിയർ ലി ക്വിയാങ്, വൈസ് പ്രസിഡന്റ് ഹാൻ എന്നിവർക്ക് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് എന്നിവരുടെ ആശംസകൾ ശൈഖ് ജറാഹ് കൈമാറി.

ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായും വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ് കൂടിക്കാഴ്ച നടത്തി. പരസ്പര താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും നയതന്ത്ര ഏകോപനം ശക്തമാക്കുന്നതിനും, പ്രധാന മേഖലകളിലെ ഉഭയകക്ഷി സഹകരണം വിപുലീകരിക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത മന്ത്രിമാർ വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Foreign Minister Sheikh Jarrah Jaber Al-Ahmad Al-Sabah arrives in China for official visit
Next Story