വിദേശകാര്യ മന്ത്രിക്ക് വിവിധ രാഷ്ട്രങ്ങളുടെ അഭിനന്ദനം
text_fieldsവിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ്
കുവൈത്ത് സിറ്റി: പുതുതായി ചുമതലയേറ്റ കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹിന് വിവിധ രാഷ്ട്രങ്ങളുടെ അഭിനന്ദനം. ഇറാഖി വിദേശകാര്യ മന്ത്രി ഫുവാദ് ഹുസൈൻ ഫോണിൽ വിളിച്ചു ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹിന്റെ പുതിയ സ്ഥാനത്തിന് അഭിനന്ദനം അറിയിച്ചു. ശൈഖ് ജറാഹിന് വിജയാശംസകൾ നേർന്ന ഫുവാദ് ഹുസൈൻ കുവൈത്ത്-ഇറാഖി ബന്ധം പ്രോത്സാഹിപ്പിക്കുന്നതിനും ഇരു രാജ്യങ്ങളുടെയും പൊതു താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് പ്രത്യാശിച്ചു.
മൊറോക്കൻ വിദേശകാര്യ മന്ത്രി നാസർ ബൗറിറ്റയും ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹിനെ അഭിനന്ദനം അറിയിച്ചു. ഫോൺ സംഭാഷണത്തിനിടെ, മൊറോക്കൻ മന്ത്രി ശൈഖ് ജറാഹിന് വിജയാശംസകളും നേർന്നു. കുവൈത്ത്-മൊറോക്കൻ ബന്ധം പ്രോത്സാഹിപ്പിക്കുന്നതിനും ഇരു രാജ്യങ്ങളുടെയും പൊതു താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും ഒരുമിച്ച് പ്രവർത്തിക്കാനുള്ള താൽപര്യവും മൊറോക്കൻ മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

