Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ.​യു- ജി.​സി.​സി...

ഇ.​യു- ജി.​സി.​സി ഉ​ന്ന​ത​ത​ല ഫോ​റ​ത്തി​ൽ വി​ദേ​ശ​കാ​ര്യ ഉ​പ​മ​ന്ത്രി പ​​ങ്കെ​ടു​ത്തു

text_fields
bookmark_border
EU-GCC summit forum
cancel
camera_alt

ഡെ​പ്യൂ​ട്ടി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അം​ബാ​സ​ഡ​ർ ശൈ​ഖ് ജ​റാ​ഹ് ജാ​ബ​ർ അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ് ഇ.​യു- ജി.​സി.​സി ഉ​ന്ന​ത​ത​ല ഫോ​റ​ത്തി​ൽ

കു​വൈ​ത്ത് സി​റ്റി: ല​ക്സം​ബ​ർ​ഗി​ലെ ഡ​ച്ചി​യി​ൽ ന​ട​ന്ന യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ (ഇ.​യു)- ഗ​ൾ​ഫ് സ​ഹ​ക​ര​ണ കൗ​ൺ​സി​ൽ (ജി.​സി.​സി) ഉ​ന്ന​ത​ത​ല ഫോ​റ​ത്തി​ൽ കു​വൈ​ത്ത് ഡെ​പ്യൂ​ട്ടി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അം​ബാ​സ​ഡ​ർ ശൈ​ഖ് ജ​റാ​ഹ് ജാ​ബ​ർ അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ് പ​ങ്കെ​ടു​ത്തു. ഗ​ൾ​ഫ് സ​ഹ​ക​ര​ണ കൗ​ൺ​സി​ൽ, യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ അം​ഗ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ ഫോ​റ​ത്തി​ൽ പ​​ങ്കെ​ടു​ത്തു. പ്രാ​ദേ​ശി​ക സു​ര​ക്ഷ സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ ന​ട​ന്ന ഫോ​റ​ത്തി​ൽ സ​ഹ​ക​ര​ണം, ഏ​കോ​പ​നം എ​ന്നി​വ​യി​ലൂ​ടെ സു​ര​ക്ഷ​യും സു​സ്ഥി​ര​ത​യും വ​ർ​ധി​പ്പി​ക്കു​ക എ​ന്ന ത​ത്വം മു​ന്നോ​ട്ടു​വെ​ച്ചു. ഫോ​റ​ത്തി​നി​ടെ ബ​ഹ്‌​റൈ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​ണ്ട​ർ​സെ​ക്ര​ട്ട​റി ശൈ​ഖ് ഡോ.​അ​ബ്ദു​ല്ല ബി​ൻ അ​ഹ​മ്മ​ദ് ആ​ൽ ഖ​ലീ​ഫ​യു​മാ​യി കു​വൈ​ത്ത് ഡെ​പ്യൂ​ട്ടി വി​ദേ​ശ​കാ​ര്യ മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ രം​ഗ​ത്തെ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ഇ​രു​വ​രും അ​ഭി​പ്രാ​യ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു. സൈ​പ്ര​സ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ.​കോ​ൺ​സ്റ്റാ​ന്‍റി​നോ​സ് കോം​ബോ​സു​മാ​യും ശൈ​ഖ് ജ​റാ​ഹ് ജാ​ബ​ർ അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Foreign MinisterKuwaitThe European Union (EU)Gulf Cooperation Council (GCC)
News Summary - Foreign Minister participates in EU-GCC Summit Forum
Next Story