ജി.സി.സി- യു.എസ് യോഗത്തിൽ വിദേശകാര്യ മന്ത്രി പങ്കെടുത്തു
text_fieldsവിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ ജി.സി.സി വിദേശകാര്യ മന്ത്രിമാർക്കൊപ്പം
കുവൈത്ത് സിറ്റി: ജി.സി.സി വിദേശകാര്യ മന്ത്രിമാരും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും പങ്കെടുത്ത മന്ത്രിതല യോഗത്തിൽ കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ പങ്കെടുത്തു. ന്യൂയോർക്കിൽ നടക്കുന്ന യു.എൻ ജനറൽ അസംബ്ലിയുടെ 79ാമത് സമ്മേളനത്തോടനുബന്ധിച്ചായിരുന്നു യോഗം. യോഗത്തിൽ ജി.സി.സി അംഗരാജ്യങ്ങളും അമേരിക്കയും തമ്മിലുള്ള അടുത്ത ബന്ധവും തന്ത്രപരമായ പങ്കാളിത്തവും മന്ത്രിമാർ അവലോകനം ചെയ്തു.
പ്രധാനമായും ഈ മേഖലയിലെ നിലവിലെ സംഭവവികാസങ്ങളും അവയുടെ പ്രത്യാഘാതങ്ങളും യോഗത്തിൽ ചർച്ചചെയ്തു. രാഷ്ട്രീയ സുരക്ഷ വിഷയങ്ങളിൽ ഇരുപക്ഷവും തമ്മിലുള്ള സഹകരണത്തിന്റെ വിവിധ മേഖലകളും ചർച്ച ചെയ്തു. പരസ്പര താൽപര്യമുള്ള പ്രാദേശിക വിഷയങ്ങളും അവലോകനം ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

