ഖത്തര് വിദേശകാര്യ സഹമന്ത്രി കുവൈത്തിൽ
text_fieldsകുവൈത്ത് സിറ്റി: ഖത്തര് വിദേശകാര്യ സഹമന്ത്രി ബന്ദര് ബിന് മുഹമ്മദ് അത്വിയ്യ കുവൈത്ത് സന്ദർശിച്ചു. കുവൈത്ത് പ്രതിരോധ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് നാസര് സബാഹിെൻറ നേതൃത്വത്തില് ബയാന് പാലസില് അദ്ദേഹത്തെ സ്വീകരിച്ചു.
ഇരുരാജ്യങ്ങള് തമ്മില് നില നിര്ത്തിപ്പോരുന്ന ബന്ധം ശക്തിപ്പെടുത്തുകയാണ് സന്ദര്ശനത്തിെൻറ പ്രധാന ലക്ഷ്യമെന്ന് ഖത്തർ മന്ത്രി പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചു. മേഖലയില് തുടര്ന്നുകൊണ്ടിരിക്കുന്ന സംഘര്ഷാവസ്ഥ പരിഗണിച്ച് അറബ് രാഷ്ട്ര നേതാക്കളും മന്ത്രിമാരും നടത്തുന്ന അയല്രാജ്യ സന്ദര്ശന ഭാഗമായാണ് ഖത്തര് വിദേശകാര്യ സഹമന്ത്രിയുടെ കുവൈത്ത് സന്ദര്ശനം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
