ആണവായുധ വ്യാപനം അന്താരാഷ്ട്ര സമാധാനത്തിന് ഭീഷണി –വിദേശകാര്യമന്ത്രി
text_fieldsകുവൈത്ത് സിറ്റി: ആണവായുധമുൾപ്പെടെ കൂട്ടനശീകരണായുധങ്ങൾ ലോക സമാധാനത്തിന് ഭീഷ ണിയാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സബാഹ് അൽ ഖാലിദ് അസ്സബാഹ് പറഞ്ഞു. ‘ ആണു വായുധങ്ങളുടെ നിർവ്യാപനം’ എന്ന വിഷയത്തിൽ ഐക്യരാഷ്ട്ര സഭ സുരക്ഷാ കൗൺസിലിൽ നടന്ന യോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അണവ-കൂട്ട നശീകരണായുധമുക്തമായ ലോകം സാധ്യമാക്കണമെന്നതാണ് കുവൈത്ത് നിലപാട്. ഇതിൽ മാറ്റമില്ല. ഇതുമായി ബന്ധപ്പെട്ട എല്ലാ അന്താരാഷ്ട്ര കരാറുകളിലും തുടക്കത്തിൽ തന്നെ ഒപ്പുവെച്ച രാജ്യമാണ് കുവൈത്ത്. ആണവായുധങ്ങൾ നിർമിക്കുന്നതും കൈവശം വെക്കുന്നതും മറ്റു രാജ്യങ്ങൾക്കെതിരെ പ്രയോഗിക്കുന്നതും ശക്തമായി അപലപിക്കപ്പെടണം.
ആണവ നിർമാർജന കരാറിൽ ഒപ്പുവെക്കാത്ത ഇസ്രായേലാണ് പശ്ചിമേഷ്യൻ സമാധാന ശ്രമങ്ങൾക്ക് പ്രധാന വെല്ലുവിളി. ഇത്തരം രാജ്യങ്ങളെ ഒറ്റപ്പെടുത്താനും നയതന്ത്രബന്ധം വിച്ഛേദിക്കാനും ലോക സമൂഹം മുന്നോട്ടുവരണമെന്നും സബാഹ് അൽ ഖാലിദ് അസ്സബാഹ് പറഞ്ഞു. ന്യൂയോർക്കിലെ കുവൈത്ത് കോൺസുലേറ്റ് കെട്ടിടം അദ്ദേഹം ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
