Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവിദേശകാര്യ മന്ത്രി...

വിദേശകാര്യ മന്ത്രി ഹംഗേറിയൻ മന്ത്രിയുമായി ചർച്ച

text_fields
bookmark_border
വിദേശകാര്യ മന്ത്രി ഹംഗേറിയൻ മന്ത്രിയുമായി ചർച്ച
cancel
camera_alt

വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് സ​ലിം അ​ബ്ദു​ല്ല അ​ൽ ജാ​ബി​ർ

അ​സ്സ​ബാ​ഹ് ഹം​ഗേ​റി​യ​ൻ വി​ദേ​ശ​കാ​ര്യ-​വ്യാ​പാ​ര മ​ന്ത്രി പീ​റ്റ​ർ

സി​ജാ​ർ​ട്ടോ​ക്കൊ​പ്പം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് പൗ​ര​ന്മാ​രെ ഷെ​ങ്ക​ൻ വി​സ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തു സം​ബ​ന്ധി​ച്ച് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് സ​ലിം അ​ബ്ദു​ല്ല അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് ഹം​ഗേ​റി​യ​ൻ വി​ദേ​ശ​കാ​ര്യ-​വ്യാ​പാ​ര മ​ന്ത്രി പീ​റ്റ​ർ സി​ജാ​ർ​ട്ടോ​യു​മാ​യി ച​ർ​ച്ച ന​ട​ത്തി. കു​വൈ​ത്തി​ന് വി​ഷ​യ​ത്തി​ൽ ഹം​ഗ​റി പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ളെ കൂ​ടു​ത​ൽ വി​ക​സ​ന​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കു​ന്ന​ത് ഇ​രു​വ​രും ച​ർ​ച്ച ചെ​യ്തു.

വി​വി​ധ പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച​യി​ൽ വ​ന്നു. യു​ക്രെ​യ്ൻ പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​രം ഉ​ണ്ടാ​കു​മെ​ന്നും റ​ഷ്യ​യും യു​ക്രെ​യ്നും ച​ർ​ച്ചാ​മേ​ശ​യി​ൽ ക​ണ്ടു​മു​ട്ടു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും ഇ​രു​വ​രും ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ചു. സം​ഘ​ർ​ഷ​ങ്ങ​ൾ സ​മാ​ധാ​ന​പ​ര​മാ​യി പ​രി​ഹ​രി​ക്കു​ന്ന​തി​ൽ കു​വൈ​ത്തി​ന്റെ ഉ​റ​ച്ച വി​ശ്വാ​സം ശൈ​ഖ് സ​ലിം ആ​വ​ർ​ത്തി​ച്ചു. അ​ന്താ​രാ​ഷ്ട്ര തീ​വ്ര​വാ​ദ​വി​രു​ദ്ധ സ​ഖ്യ​ത്തി​ന്റെ പ്ര​ധാ​ന സ​ഖ്യ​ക​ക്ഷി​യാ​ണ് കു​വൈ​ത്ത്. തീ​വ്ര​വാ​ദ​ത്തെ ചെ​റു​ക്കു​ന്ന​തി​ൽ സം​സ്ഥാ​ന​ത്തി​ന്റെ ക്രി​യാ​ത്മ​ക പ​ങ്കും വി​ദേ​ശ​കാ​ര്യ മ​ന്ത്രി വ്യ​ക്ത​മാ​ക്കി. വി​നോ​ദ​സ​ഞ്ചാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ ധാ​ര​ണ​പ​ത്ര​ങ്ങ​ളി​ലും ഇ​രു​വ​രും ഒ​പ്പു​വെ​ച്ചു. ഹം​ഗ​റി പാ​ർ​ല​മെ​ന്റ് സ്പീ​ക്ക​റു​മാ​യും ശൈ​ഖ് സ​ലീം ച​ർ​ച്ച ന​ട​ത്തി.

ചൊ​വ്വാ​ഴ്ച ഹം​ഗ​റി ത​ല​സ്ഥാ​ന​മാ​യ ബു​ഡ​പെ​സ്റ്റി​ൽ ഹം​ഗേ​റി​യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി പീ​റ്റ​ർ സി​ജാ​ർ​ട്ടോ​യു​മാ​യി ന​ട​ത്തി​യ സം​യു​ക്ത വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ശൈ​ഖ് സ​ലിം, കു​വൈ​ത്ത് വി​ഷ​യ​ത്തി​ൽ ഹം​ഗ​റി ന​ൽ​കി​യ പി​ന്തു​ണ​ക്ക് ന​ന്ദി അ​റി​യി​ച്ചു. യൂ​റോ​പ്യ​ൻ പ​ര്യ​ട​ന​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് സ​ലിം ഹം​ഗ​റി​യി​​ലെ​ത്തി​യ​ത്. ജൂ​ൺ 26ന് ​ഫ്രാ​ൻ​സി​ലെ​ത്തി​യ മ​ന്ത്രി ഇ​റ്റ​ലി, ഓ​സ്ട്രി​യ എ​ന്നി​വി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചാ​ണ് ഹം​ഗ​റി​യി​ലെ​ത്തി​യ​ത്. സ​ന്ദ​ർ​ശ​ക രാ​ജ്യ​ങ്ങ​ളി​ലെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ, ഉ​ന്ന​ത ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച​ക​ൾ, സു​പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളി​ലെ ച​ർ​ച്ച, ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്ത​ൽ, വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ധാ​ര​ണ​പ​ത്ര​ങ്ങ​ളി​ൽ ഒ​പ്പു​വെ​ക്ക​ൽ എ​ന്നി​വ സ​ന്ദ​ർ​ശ​ന ഭാ​ഗ​മാ​യി ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Foreign MinisterHungarian Minister
News Summary - Foreign Minister holds talks with Hungarian Minister
Next Story