യു.എസ് ട്രാൻസ്കോം കമാൻഡറുമായി വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തി
text_fieldsവിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ്, യു.എസ് ട്രാൻസ്കോം
കമാൻഡറുമായി കൂടിക്കാഴ്ചയിൽ
കുവൈത്ത് സിറ്റി: യു.എസ് ട്രാൻസ്പോർട്ടേഷൻ കമാൻഡിന്റെ (യു.എസ് ട്രാൻസ്കോം) കമാൻഡർ ജനറൽ ജാക്വലിൻ വാൻ ഓവോസ്റ്റുമായി വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് കൂടിക്കാഴ്ച നടത്തി. കുവൈത്തിൽ ഔദ്യോഗിക സന്ദർശനത്തിനായി എത്തിയതായിരുന്നു അവർ. കുവൈത്തും യു.എസും തമ്മിലുള്ള ആഴത്തിലുള്ള ബന്ധങ്ങളും എല്ലാ മേഖലകളിലെയും, പ്രത്യേകിച്ച് പ്രതിരോധ മേഖലകളിലെ സഹകരണത്തിന്റെ സാധ്യതകളും ഇരുവരും അവലോകനം ചെയ്തു. ജാക്വലിൻ വാൻ ഓവോസ്റ്റിനൊപ്പമെത്തിയ പ്രതിനിധി സംഘം, കുവൈത്തിന്റെയും യു.എസിന്റെയും ഉന്നത ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

