കുവൈത്ത് വിദേശകാര്യ മന്ത്രി വിദേശ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി
text_fieldsവിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ്, ഉസ്ബകിസ്താൻ വിദേശകാര്യ മന്ത്രി വ്ലാദിമിർ നൊറോവുമായി കൂടിക്കാഴ്ച നടത്തുന്നു
കുവൈത്ത് സിറ്റി: വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് ഉസ്ബകിസ്താൻ വിദേശകാര്യ മന്ത്രി വ്ലാദിമിർ നൊറോവുമായി കൂടിക്കാഴ്ച നടത്തി. ബകുവിൽ ചേരുന്ന ചേരിചേരാ പ്രസ്ഥാന ഉച്ചകോടിയുടെ ഭാഗമായാണ് കൂടിക്കാഴ്ച നടന്നത്. ഉഭയകക്ഷിബന്ധങ്ങൾ, പൊതുതാൽപര്യമുള്ള വിവിധ സുപ്രധാന മേഖലകൾക്കുള്ള ചട്ടക്കൂടുകൾ, അഫ്ഗാനിസ്താൻ, യുക്രെയ്ൻ പ്രതിസന്ധി തുടങ്ങി നിലവിലെ സംഭവങ്ങൾ ഉൾപ്പെടെ സമീപകാല പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങൾ ഇരുവരും ചർച്ചചെയ്തു.
സെർബിയൻ വിദേശകാര്യ മന്ത്രി നിക്കോള സെലാകോവിച്ചുമായും വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷിബന്ധവും എല്ലാ മേഖലകളിലെയും സഹകരണവും ഇവ മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും പ്രാദേശിക-അന്തർദേശീയ സംഭവവികാസങ്ങളും ഇരുവരും ചർച്ചചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

