വിദേശകാര്യ മന്ത്രി യു.എൻ പ്രതിനിധിയുമായി ചർച്ച നടത്തി
text_fieldsവിദേശകാര്യ മന്ത്രി ശൈഖ് സലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹ്, ജീനിൻ ഹെന്നിസ് പ്ലാഷെർട്ടുമായി ചർച്ചയിൽ
കുവൈത്ത് സിറ്റി: വിദേശകാര്യ മന്ത്രി ശൈഖ് സലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് യു.എൻ സെക്രട്ടറി ജനറലിന്റെ ഇറാഖിനായുള്ള പ്രത്യേക പ്രതിനിധിയും ഇറാഖ് യു.എൻ അസിസ്റ്റൻസ് മിഷൻ മേധാവിയുമായ ജീനിൻ ഹെന്നിസ് പ്ലാഷെർട്ടുമായി ചർച്ച നടത്തി.
കുവൈത്ത് സന്ദർശനത്തിനിടെയായിരുന്നു ചർച്ച. ഏറ്റവും പുതിയ സംഭവവികാസങ്ങളും ഇറാഖിനെ സഹായിക്കുന്നതിനുള്ള പ്രവർത്തനങ്ങളും ചർച്ചയായി. കുവൈത്തിനും ഇറാഖിനും ഇടയിലുള്ള സമുദ്രാതിർത്തി നിർണയിക്കുന്ന വിഷയവും ഇരുപക്ഷവും ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

