Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവിദേശകാര്യമന്ത്രി...

വിദേശകാര്യമന്ത്രി ആസിയാൻ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
ASEAN representatives
cancel
camera_alt

വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ശൈ​ഖ് സ​ലീം അ​ബ്ദു​ല്ല അ​ൽ​ജാ​ബി​ർ അ​സ്സ​ബാ​ഹ് ആ​സി​യാ​ൻ

പ്ര​തി​നി​ധി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച​യി​ൽ

കു​വൈ​ത്ത് സി​റ്റി: വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ശൈ​ഖ് സ​ലീം അ​ബ്ദു​ല്ല അ​ൽ​ജാ​ബി​ർ അ​സ്സ​ബാ​ഹ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സൗ​ത്ത് ഈ​സ്റ്റ് ഏ​ഷ്യ​ൻ നേ​ഷ​ൻ​സ് (ആ​സി​യാ​ൻ) പ്ര​തി​നി​ധി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കു​വൈ​ത്തി​നും ആ​സി​യാ​ൻ രാ​ഷ്ട്ര​ങ്ങ​ൾ​ക്കും ഇ​ട​യി​ലു​ള്ള പൊ​തു​താ​ൽ​പ​ര്യ​മു​ള്ള നി​ര​വ​ധി വി​ഷ​യ​ങ്ങ​ൾ കൂ​ടി​ക്കാ​ഴ്ച​യി​ൽ ച​ർ​ച്ച​യാ​യി. സാ​മ്പ​ത്തി​ക വി​ക​സ​ന​മു​ൾ​പ്പെ​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ആ​സി​യാ​നു​മാ​യു​ള്ള സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കാ​ൻ കു​വൈ​ത്തി​ന്റെ താ​ൽ​പ​ര്യം കൂ​ടി​ക്കാ​ഴ്ച​യി​ൽ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി പ്ര​ക​ടി​പ്പി​ച്ചു. സു​ര​ക്ഷ, സം​സ്‌​കാ​രം, വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം, തൊ​ഴി​ൽ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ അ​നു​ഭ​വ​ങ്ങ​ളും പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളും ഇ​രു​പ​ക്ഷ​വും കൈ​മാ​റി.

തെ​ക്ക്-​കി​ഴ​ക്ക​ൻ ഏ​ഷ്യ​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന 10 രാ​ജ്യ​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക സം​ഘ​ട​ന​യാ​ണ് ആ​സി​യാ​ൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സൗ​ത്ത് ഈ​സ്റ്റ് ഏ​ഷ്യ​ൻ നേ​ഷ​ൻ​സ്. 1967ൽ ​ഇ​ന്തോ​നേ​ഷ്യ, മ​ലേ​ഷ്യ, ഫി​ലി​പ്പീ​ൻ​സ്,സിം​ഗ​പ്പൂ​ർ,താ​യ്‌​ല​ന്റ് എ​ന്നീ രാ​ജ്യ​ങ്ങ​ൾ ചേ​ർ​ന്നാ​ണ് സം​ഘ​ട​ന രൂ​പ​വ​ത്ക​രി​ച്ച​ത്. പി​ന്നീ​ട് ബ്രൂ​ണൈ, ബ​ർ​മ (മ്യാ​ൻ‌​മാ​ർ),കം​ബോ​ഡി​യ,ലാ​വോ​സ്,വി​യ​റ്റ്നാം എ​ന്നീ രാ​ജ്യ​ങ്ങ​ളും ഇ​തി​ൽ അം​ഗ​ങ്ങ​ളാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Foreign MinisterASEAN representatives
News Summary - Foreign Minister held a meeting with ASEAN representatives
Next Story