ഒ.ഐ.സി ഉച്ചകോടി: വിദേശകാര്യ മന്ത്രി പങ്കെടുത്തു
text_fieldsഒ.ഐ.സി ഉച്ചകോടിയിൽ വിദേശകാര്യമന്ത്രി അബ്ദുല്ല അൽ യഹ്യ
കുവൈത്ത് സിറ്റി: ഗാംബിയയുടെ തലസ്ഥാനമായ ബഞ്ചുളിൽ നടന്ന ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപറേഷന്റെ (ഒ.ഐ.സി) 15ാമത് ഉച്ചകോടിയിൽ വിദേശകാര്യമന്ത്രി അബ്ദുല്ല അൽ യഹ്യ പങ്കെടുത്തു. സമ്മേളനത്തിൽ വിദേശകാര്യമന്ത്രി വിവിധ രാഷ്ട്രത്തലവന്മാർക്കും പ്രതിനിധികൾക്കും അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ ആശംസകൾ അറിയിച്ചു.
അതിർത്തി കടന്നുള്ള പ്രശ്നങ്ങളും യുദ്ധങ്ങളും പ്രകൃതിദുരന്തങ്ങളും നിറഞ്ഞ സങ്കീർണ ഘട്ടത്തിലൂടെയാണ് ഇസ്ലാമിക രാജ്യങ്ങൾ കടന്നുപോകുന്നതെന്ന് അബ്ദുല്ല അൽ യഹ്യ പറഞ്ഞു. യു.എൻ രക്ഷാസമിതിയുടെ നിഷ്ക്രിയത്വവും സൂചിപ്പിച്ചു. ഫലസ്തീൻ പ്രശ്നത്തിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ ഇരട്ടത്താപ്പും അദ്ദേഹം ചുണ്ടിക്കാട്ടി. നിലവിലെ വെല്ലുവിളികളെ എങ്ങനെ അഭിമുഖീകരിക്കാം എന്നതിനെക്കുറിച്ചുള്ള സമവായത്തിലേക്ക് ഉച്ചകോടി നയിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ‘സുസ്ഥിര വികസനത്തിനായുള്ള സംഭാഷണത്തിലൂടെ ഐക്യവും ഐക്യദാർഢ്യവും വർധിപ്പിക്കുക’ എന്ന പ്രമേയത്തിൽ നടന്ന 15ാമത് ഇസ്ലാമിക് ഉച്ചകോടിയിൽ 12 രാഷ്ട്രത്തലവന്മാരും 31 വിദേശകാര്യ മന്ത്രിമാരും കാബിനറ്റ് അംഗങ്ങളും നിരവധി പ്രാദേശിക, അന്തർദേശീയ സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

