Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മേഖലയിലെ സ്ഥിതിഗതികൾ വിലയിരുത്തി വിദേശകാര്യ മന്ത്രി

text_fields
bookmark_border
സൗദി, ഖത്തർ വിദേശകാര്യമന്ത്രിമാരുമായി ഫോണിൽ സംസാരിച്ചു
മേഖലയിലെ സ്ഥിതിഗതികൾ വിലയിരുത്തി വിദേശകാര്യ മന്ത്രി
cancel

കുവൈത്ത് സിറ്റി: ഹൂതി ആക്രമണങ്ങളുടെ പഴചാത്തലത്തിൽ സഥിതിഗതികൾ വിലയിരുത്തി വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ്.

സൗദി വിദേശകാര്യമന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ആൽ സൗദുമായി ഫോണിൽ സംസാരിച്ച ശൈഖ് ജറാഹ് ഹൂതി ആക്രമണങ്ങളെ ശക്തമായി അപലപിച്ചു.

സൗദി അറേബ്യയുടെ പരമാധികാരത്തിന്റെയും അന്താരാഷ്ട്ര നിയമങ്ങളുടെയും മാനുഷിക നിയമങ്ങളുടെയും ഗുരുതരമായ ലംഘനവുമാണ് ആക്രമണങ്ങളെന്നും അദ്ദേഹം വിശേഷിപ്പിച്ചു. സൗദി അറേബ്യക്ക് കുവൈത്തിന്റെ പൂർണ്ണ ഐക്യദാർഢ്യവും, രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ഉറച്ച പിന്തുണയും അദ്ദേഹം ആവർത്തിച്ചു. മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും. പ്രത്യാഘാതങ്ങളും ഇരു മന്ത്രിമാരും ചർച്ച ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള നിരന്തരമായ ഏകോപനത്തിന്റെയും കൂടിയാലോചനകളുടെയും പ്രാധാന്യവും സൂചിപ്പിച്ചു.

ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയുമായും ശൈഖ് ജറാഹ് ഫോണിൽ സംസാരിച്ചു.

മേഖലയിൽ സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിനുള്ള സംയുക്ത ശ്രമങ്ങളെ പിന്തുണക്കാനും ശക്തിപ്പെടുത്താനും, ഇരു സഹോദരരാജ്യങ്ങളും തമ്മിലുള്ള ഏകോപനത്തിന്റെയും കൂടിയാലോചനയുടെയും പ്രാധാന്യവും ഇരു മന്ത്രിമാരും ഊന്നിപ്പറഞ്ഞതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Foreign Minister assesses the situation in the region
Next Story