Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗസ്സയിലെ സാഹചര്യങ്ങൾ വിലയിരുത്തി കുവൈത്ത് വിദേശകാര്യമന്ത്രി

text_fields
bookmark_border
ബോർഡ് ഓഫ് പീസ് പ്രതിനിധിയുമായി കൂടികാഴ്ച നടത്തി
ഗസ്സയിലെ സാഹചര്യങ്ങൾ വിലയിരുത്തി കുവൈത്ത് വിദേശകാര്യമന്ത്രി
cancel
camera_alt

വിദേശകാര്യമന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ്, ഗസ്സ 'ബോർഡ് ഓഫ്

പീസ്'ഉന്നത പ്രതിനിധി നിക്കോളായ് മ്ലാഡെനോവുമായി കൂടികാഴ്ചയിൽ

കുവൈത്ത് സിറ്റി: വിദേശകാര്യമന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ്, ഗസ്സ 'ബോർഡ് ഓഫ് പീസ്' ഉന്നത പ്രതിനിധി നിക്കോളായ് മ്ലാഡെനോവുമായി കൂടികാഴ്ച നടത്തി. ഐക്യരാഷ്ട്രസഭ പൊതുസഭ 81ാമത് സമ്മേളനത്തോടനുബന്ധിച്ചുള്ള ഉന്നതതല വാരത്തിനിടെ ന്യൂയോർക്കിൽ വെച്ചായിരുന്നു കൂടികാഴ്ച.

ഗസ്സയിലെ നിലവിലെ സാഹചര്യങ്ങളും പുതിയ സംഭവവികാസങ്ങളും, സുരക്ഷയും സ്ഥിരതയും പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങളും ഇരുവരും അവലോകനം ചെയ്തു. ഫലസ്തീൻ ജനതയുടെ ദുരിതം ലഘൂകരിക്കുന്നതിനും ഗസ്സ നിവാസികൾക്ക് മാനുഷിക സഹായം എത്തിക്കുന്നതിനുമുള്ള പ്രാദേശികവും അന്താരാഷ്ട്രവുമായ ശ്രമങ്ങളും ചർച്ച ചെയ്തു.

ഗസ്സയിലെ വെടിനിർത്തലും പുനർനിർമാണവും മേൽനോട്ടം വഹിക്കാൻ ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിൽ രൂപീകരിച്ച അന്താരാഷ്ട്ര സമിതിയാണ് 'ബോർഡ് ഓഫ് പീസ്'.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Foreign Minister assesses the situation in Gaza
Next Story