Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightയ​മ​ന്റെ...

യ​മ​ന്റെ ഐ​ക്യ​ത്തി​നും സ്ഥി​ര​ത​ക്കും നി​ല​കൊ​ള്ളും –വി​ദേ​ശ​കാ​ര്യ മ​ന്ത്രി

text_fields
bookmark_border
യ​മ​ന്റെ ഐ​ക്യ​ത്തി​നും സ്ഥി​ര​ത​ക്കും നി​ല​കൊ​ള്ളും –വി​ദേ​ശ​കാ​ര്യ മ​ന്ത്രി
cancel
camera_alt

വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് സ​ലീം അ​ബ്ദു​ല്ല അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് യ​മ​ൻ പ്ര​ധാ​ന​മ​ന്ത്രി മു​യീ​ൻ അ​ബ്ദു​ൽ​മാ​ലി​കി​നൊ​പ്പം

കു​വൈ​ത്ത് സി​റ്റി: യ​മ​ൻ പ്ര​ധാ​ന​മ​ന്ത്രി മു​യീ​ൻ അ​ബ്ദു​ൽ​മാ​ലി​ക്കു​മാ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് സ​ലീം അ​ബ്ദു​ല്ല അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. യ​മ​നെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ജ​നീ​വ​യി​ൽ യു.​എ​ൻ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ദാ​താ​ക്ക​ളു​ടെ സ​മ്മേ​ള​ന​ത്തി​നി​ടെ​യാ​യി​രു​ന്നു കൂ​ടി​ക്ക​ഴ്ച.

അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹ് എ​ന്നി​വ​രു​ടെ ​സ്നേ​ഹാ​ശം​സ​ക​ൾ മ​ന്ത്രി ശൈ​ഖ് സ​ലീം യ​മ​ൻ പ്ര​ധാ​ന​മ​ന്ത്രി​യെ അ​റി​യി​ച്ചു.

കു​വൈ​ത്തും യ​മ​നും ത​മ്മി​ലു​ള്ള ച​രി​ത്ര​പ​ര​മാ​യ ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്താ​ൻ രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ത്തി​ന്റെ താ​ൽ​പ​ര്യം ശൈ​ഖ് സ​ലീം പ്ര​ക​ടി​പ്പി​ച്ചു.

ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ആ​ഴ​ത്തി​ൽ വേ​രൂ​ന്നി​യ ച​രി​ത്ര​പ​ര​മാ​യ ബ​ന്ധ​ങ്ങ​ൾ യോ​ഗം അ​വ​ലോ​ക​നം ചെ​യ്തു. യ​മ​നി​ലെ​യും പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ രം​ഗ​ങ്ങ​ളി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ളും ച​ർ​ച്ച​യി​ലെ​ത്തി. യ​മ​ന്റെ ഐ​ക്യ​ത്തി​നും സ്ഥി​ര​ത​ക്കും​വേ​ണ്ടി കു​വൈ​ത്ത് നി​ല​കൊ​ള്ളു​ന്ന​താ​യും യ​മ​നി​ൽ സു​ര​ക്ഷ​യും ശാ​ശ്വ​ത സ​മാ​ധാ​ന​വും പു​നഃ​സ്ഥാ​പി​ക്ക​ൽ ല​ക്ഷ്യ​മി​ട്ടു​ള്ള എ​ല്ലാ ശ്ര​മ​ങ്ങ​ൾ​ക്കും പി​ന്തു​ണ ന​ൽ​കു​ന്ന​താ​യും ശൈ​ഖ് സ​ലീം അ​റി​യി​ച്ചു.

കു​വൈ​ത്ത് നേ​തൃ​ത്വ​ത്തി​നും സ​ർ​ക്കാ​റി​നും ജ​ന​ങ്ങ​ൾ​ക്കും ആ​ശം​സ​ക​ൾ നേ​ർ​ന്ന യ​മ​ൻ പ്ര​ധാ​ന​മ​ന്ത്രി, യ​മ​നി​ലെ സ​ഹോ​ദ​ര​ങ്ങ​ളെ പി​ന്തു​ണ​ക്കു​ന്ന​തി​നു ക​ട​പ്പാ​ടും അ​ഭി​ന​ന്ദ​ന​വും അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:YemenForeign Ministerunitystability
News Summary - Foreign Minister about Yemen's unity and stability
Next Story