ഫലസ്തീന് അചഞ്ചലമായ പിന്തുണ -വിദേശകാര്യ മന്ത്രി
text_fieldsവിദേശകാര്യ മന്ത്രി അബ്ദുല്ല അല്‍ യഹ് യ. ഫലസ്തീൻ വിദേശകാര്യ മന്ത്രി ഡോ.വർസെൻ
അഘബെക്കിയനുമായി കൂടിക്കാഴ്ചയിൽ
കുവൈത്ത് സിറ്റി: ഫലസ്തീൻ ജനങ്ങൾക്കും അവരുടെ നിയമാനുസൃതവും നീതിയുക്തവുമായ അവകാശങ്ങള്‍ക്കും കുവൈത്തിന്റെ അചഞ്ചലമായ പിന്തുണ അറിയിച്ച് വിദേശകാര്യ മന്ത്രി അബ്ദുല്ല അല്‍യഹ് യ.
ഫലസ്തീൻ വിദേശകാര്യ മന്ത്രി ഡോ.വർസെൻ അഘബെക്കിയന്‍ നൽകിയ സ്വീകരണത്തിനിടെയായിരുന്നു കുവൈത്ത് വിദേശകാര്യ മന്ത്രിയുടെ ഉറപ്പ്. ഫലസ്തീൻ പ്രശ്നത്തിന്റെ സമാധാനപരമായ പരിഹാരത്തിനും ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാക്കുന്നതിനുമുള്ള ഉന്നതതല അന്താരാഷ്ട്ര സമ്മേളനത്തോടനുബന്ധിച്ചായിരുന്നു കൂടിക്കാഴ്ച.
കുവൈത്തും ഫലസ്തീനും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ, എല്ലാ മേഖലകളിലും അവ മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ, പൊതുവായ ആശങ്കയുള്ള പ്രശ്നങ്ങൾ, പ്രാദേശിക, അന്താരാഷ്ട്ര മേഖലകളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ എന്നിവ ഇരുവരും അവലോകനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

