Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമിശ്രിഫിൽ വിദേശികളുടെ...

മിശ്രിഫിൽ വിദേശികളുടെ മെഡിക്കൽ സെന്റർ തുറന്നു

text_fields
bookmark_border
മിശ്രിഫിൽ വിദേശികളുടെ മെഡിക്കൽ സെന്റർ തുറന്നു
cancel
camera_alt

മി​ശ്രി​ഫി​ൽ വി​ദേ​ശി​ക​ൾ​ക്കാ​യു​ള്ള മെ​ഡി​ക്ക​ൽ സെ​ന്റ​ർ ആ​രോ​ഗ്യ മ​ന്ത്രി ഡോ. ​ഖാ​ലി​ദ് അ​ൽ സ​യീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്ത​പ്പോ​ൾ

Listen to this Article

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം മി​ശ്രി​ഫി​ൽ വി​ദേ​ശി​ക​ളു​ടെ ആ​രോ​ഗ്യ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന കേ​ന്ദ്രം തു​റ​ന്നു. ആ​രോ​ഗ്യ മ​ന്ത്രി ഡോ. ​ഖാ​ലി​ദ് അ​ൽ സ​യീ​ദ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ്ര​തി​ദി​നം 1000 പേ​ർ​ക്ക് ഇ​വി​ടെ നി​ന്ന് മെ​ഡി​ക്ക​ൽ എ​ടു​ക്കാം.

ശു​വൈ​ഖി​ലെ വി​ദേ​ശി​ക​ളു​ടെ മെ​ഡി​ക്ക​ൽ സെ​ന്റ​റി​ൽ തി​ര​ക്ക് കു​റ​ക്കാ​ൻ മി​ശ്രി​ഫ് കേ​ന്ദ്രം സ​ഹാ​യി​ക്കും. ശു​വൈ​ഖി​ൽ പ​രി​ശോ​ധ​ന​ക്കെ​ത്തു​ന്ന​വ​ർ ക​ന​ത്ത ചൂ​ടി​ൽ മ​ണി​ക്കൂ​റു​ക​ൾ കാ​ത്തു​നി​ൽ​ക്കേ​ണ്ട അ​വ​സ്ഥ ച​ർ​ച്ച​യാ​യ​തി​നെ തു​ട​ർ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി കേ​ന്ദ്രം സ​ന്ദ​ർ​ശി​ക്കു​ക​യും മി​ശ്രി​ഫി​ൽ സൗ​ക​ര്യ​മൊ​രു​ക്കു​മെ​ന്ന് വാ​ഗ്ദാ​നം ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. ശു​വൈ​ഖി​ൽ കോ​വി​ഡി​ന് മു​മ്പ് പ്ര​തി​ദി​നം 1600 പേ​ർ എ​ത്തി​യി​രു​ന്ന​ത് ഇ​പ്പോ​ൾ 3000ത്തി​ന് മേ​ലെ​യാ​ണ്.

ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് രാ​വി​ലെ 7.30 മു​ത​ൽ ഉ​ച്ച​ക്ക് ഒ​ന്നു​വ​രെ​യും മ​റ്റു തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഉ​ച്ച​ക്ക് ഒ​ന്നു​മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ​യു​മാ​യി സ​ന്ദ​ർ​ശ​ന സ​മ​യം പ​രി​ഷ്ക​രി​ച്ചി​ട്ടും തി​ര​ക്ക് തു​ട​രു​ക​യാ​യി​രു​ന്നു.

ജ​ന​ങ്ങ​ൾ മു​ൻ​കൂ​ട്ടി അ​പ്പോ​യ​ന്റ്മെ​ന്റ് എ​ടു​ക്കാ​തെ വ​രു​ന്ന​തും അ​പ്പോ​യ​ന്റ്മെ​ന്റ് സ​മ​യം പാ​ലി​ക്കാ​ത്ത​തും തി​ര​ക്കി​ന് കാ​ര​ണ​മാ​കു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. തി​ര​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി, സ​ന്ദ​ർ​ശ​ക​രോ​ട് അ​വ​രു​ടെ മു​ൻ​കൂ​ർ റി​സ​ർ​വേ​ഷ​ൻ അ​നു​സ​രി​ച്ച് നി​ശ്ചി​ത സ​മ​യ​ത്തു​ത​ന്നെ പ​രി​ശോ​ധ​ന​ക്ക് എ​ത്ത​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു.

മി​ശ്രി​ഫ് കൂ​ടാ​തെ കൂ​ടു​ത​ൽ കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം ഉ​യ​രു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mishrifforeign-medical-center
News Summary - Foreign Medical Center opens in Mishrif
Next Story