വോട്ടർ അപേക്ഷയിൽ വിദേശ രാജ്യങ്ങളെ ഉൾപ്പെടുത്തണം-പ്രവാസി വെൽഫെയർ
text_fieldsകുവൈത്ത് സിറ്റി: വോട്ടർപട്ടികയിൽ പേര് ചേർക്കാനുള്ള ഫോം 6A യിൽ ഇന്ത്യക്ക് പുറത്തുള്ള രാജ്യങ്ങളുടെ പേരുകൾ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രവാസി വെൽഫെയർ കുവൈത്ത് തെരെഞ്ഞെടുപ്പ് കമീഷന് കത്തയച്ചു. അപേക്ഷയിൽ ജനനസ്ഥലം എന്ന ഓപ്ഷനിൽ ഇന്ത്യ എന്ന് മാത്രമാണ് നിലവിലുള്ളത്.
ഇതു വിദേശരാജ്യങ്ങളിൽ ജനിച്ചവർക്ക് ഫോം 6A സമർപ്പിക്കുന്നതിൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പ്രവാസി വെൽഫെയർ കുവൈത്ത് ആവശ്യം. ഫോം 6A പൂരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തടസ്സം ഉടൻ പരിഹരിക്കണമെന്ന് തെരെഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടതായി പ്രവാസി വെൽഫെയർ കുവൈത്ത് പ്രസിഡന്റ് റഫീഖ് ബാബു പൊൻമുണ്ടം പറഞ്ഞു.
എസ്.ഐ.ആർ പ്രക്രിയ ആരംഭിച്ചതു മുതൽ കുവൈത്തിലെ ഇന്ത്യൻ പൗരന്മാർക്ക് ആവശ്യമായ സഹായം നൽകുന്നതിനായി പ്രവാസി വെൽഫെയർ ഹെൽപ് ഡെസ്ക് സ്ഥാപിച്ചിരിക്കുന്നു.
ഇതിനകം നിരവധി പ്രവാസികൾ ഹെൽപ് ഡെസ്ക്കിന്റെ സേവനം പ്രയോജനപ്പെടുത്തിയതായും പ്രവാസി വെൽഫെയർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

