സൈന്യത്തിന് കരുത്തുപകർന്ന് യൂറോഫൈറ്റർ ടൈഫൂൺ
text_fieldsപുതുതായി എത്തിച്ച യൂറോഫൈറ്റർ ടൈഫൂൺ-3 ജെറ്റുകൾ
കുവൈത്ത് സിറ്റി: കുവൈത്ത് വ്യോമസേനയുടെ ഭാഗമാകാൻ നാല് യൂറോഫൈറ്റർ ടൈഫൂണുകൾകൂടി എത്തി.വ്യോമസേനയുടെ കരുത്ത് വർധിപ്പിക്കുന്നതിന്റെ ഭാഗമായി കുവൈത്ത് എത്തിക്കുന്ന 28 വിമാനങ്ങളിൽ നാല് എണ്ണം അടങ്ങുന്ന അഞ്ചാമത്തെ ബാച്ചാണ് കഴിഞ്ഞദിവസം എത്തിയത്. ഇതോടെ ആകെ 28 വിമാനങ്ങളിൽ 13 എണ്ണം കുവൈത്തിലെത്തി. നാല് യൂറോഫൈറ്റർ ടൈഫൂൺ ട്രാഞ്ച്-3 വിമാനങ്ങളാണ് പുതുതായി എത്തിയത്. കുവൈത്ത് സൈന്യത്തിന്റെ പോരാട്ട സന്നദ്ധത വർധിപ്പിക്കുന്നതാണ് പുതിയ യൂറോഫൈറ്റർ ടൈഫൂൺ ജെറ്റുകളുടെ സാന്നിദ്ധ്യം.
യുദ്ധസന്നദ്ധത വർധിപ്പിക്കുന്നതിനുള്ള സമഗ്രമായ തന്ത്രത്തിന്റെ ഭാഗമായി 2021 ഡിസംബറിലാണ് വിമാനത്തിന്റെ ഇറക്കുമതി ആരംഭിച്ചത്. നിരവധി അത്യാധുനിക നിരീക്ഷണ-റഡാർ സംവിധാനങ്ങളും ആക്രമണശേഷിയും ഉൾപ്പെടുന്ന ബഹുമുഖ പോർവിമാനമാണ് യൂറോഫൈറ്റർ ടൈഫൂൺ ജെറ്റ്. ഏറ്റവും പുതിയ മൾട്ടി റോൾ ഫൈറ്ററുകളിൽ ഒന്നായാണ് ഇതിനെ കണക്കാക്കുന്നത്. ഇലക്ട്രോണിക് വാർഫെയർ കഴിവുകളും അതിവേഗ പ്രതികരണവും പ്രത്യേകതയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

