Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത്...

കു​വൈ​ത്ത് പൗ​ര​ന്മാ​ർ​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ൽ പാ​സ്‌​പോ​ർ​ട്ട് പു​തു​ക്കാം

text_fields
bookmark_border
കു​വൈ​ത്ത് പൗ​ര​ന്മാ​ർ​ക്ക്    വി​മാ​ന​ത്താ​വ​ള​ത്തി​ൽ പാ​സ്‌​പോ​ർ​ട്ട് പു​തു​ക്കാം
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് പൗ​ര​ന്മാ​ർ​ക്ക് കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് ഇ​നി പാ​സ്‌​പോ​ർ​ട്ട് പു​തു​ക്കാം. ഞാ​യ​റാ​ഴ്ച മു​ത​ൽ സൗ​ക​ര്യം നി​ല​വി​ൽ വ​രു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഓ​ഫ് നാ​ഷ​നാ​ലി​റ്റി ആ​ൻ​ഡ് ട്രാ​വ​ൽ ഡോ​ക്യു​മെ​ന്റ് വി​ഭാ​ഗം അ​റി​യി​ച്ചു.

മു​ൻ​കൂ​ർ യാ​ത്ര റി​സ​ർ​വേ​ഷ​നു​ള്ള പൗ​ര​ന്മാ​ർ​ക്ക് 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പാ​സ്‌​പോ​ർ​ട്ട് പു​തു​ക്കി യാ​ത്ര ചെ​യ്യാ​ൻ ഇ​തു​വ​ഴി ക​ഴി​യും. അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ടെ​ർ​മി​ന​ൽ നാ​ലി​ൽ ഇ​തി​നാ​യു​ള്ള സൗ​ക​ര്യം ഒ​രു​ക്കും.

കാ​ല​ഹ​ര​ണ​പ്പെ​ടു​ന്ന, തീ​യ​തി​ക​ൾ അ​ടു​ത്ത പാ​സ്‌​പോ​ർ​ട്ട് പു​തു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സു​ഗ​മ​മാ​ക്ക​ലും ല​ളി​ത​മാ​ക്ക​ലു​മാ​ണ് ഇ​തു​വ​ഴി ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

പാ​സ്​​പോ​ർ​ട്ട് പു​തു​ക്ക​ൽ തീ​യ​തി യാ​ത്ര​ക്ക് തൊ​ട്ടു​മു​മ്പ് ക​ണ്ടെ​ത്തു​ന്ന​വ​ർ​ക്കും വി​മാ​ന​ത്താ​വ​ള​ത്തി​ലെ സേ​വ​നം ആ​ശ്വാ​സ​മാ​കും. വേ​ഗ​ത്തി​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​ലൂ​ടെ ആ​ശ്വാ​സ​ത്തോ​ടെ യാ​ത്ര ആ​രം​ഭി​ക്കാ​നും ക​ഴി​യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:passportairportCitizenkuwaitrenewed
News Summary - For-citizens-Kuwait-Passport-can-renewed-at-airport
Next Story