കെ.ഡി.എഫ്.എ കോഴിക്കോട് ചാമ്പ്യന്മാർ
text_fieldsകുവൈത്ത് സിറ്റി: കാസർകോട് എക്സ്പാട്രിയറ്റ്സ് അസോസിയേഷൻ കുവൈത്ത്, ബദർ അൽ സമാ മെഡിക്കൽ സെൻററിെൻറയും അപ്സര ബസാറിെൻറയും സഹകരണത്തോടെ നടത്തിയ ഫുട്ബാൾ ടൂർണമെൻറിൽ കെ.ഡി.എഫ്.എ കോഴിക്കോട് ചാമ്പ്യന്മാരായി.
കുവൈത്തിലെ 16 പ്രമുഖ മലയാളി ടീമുകളെ ഉൾപ്പെടുത്തി നടത്തിയ ഏകദിന സെവൻസ് ഫുട്ബാൾ ടൂർണമെൻറിെൻറ ആവേശകരമായ ഫൈനൽ മത്സരത്തിൽ എ.കെ.എഫ്.സി കുവൈത്തിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് കെ.ഡി.എഫ്.എ കിരീടം ചൂടിയത്. എഫ്.സി മിഷ്‌രിഫ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. രാവിലെ ഏഴുമണിക്ക് ബയാൻ ഫുട്ബാൾ സ്റ്റേഡിയത്തിൽ പ്രസിഡൻറ് അനിൽ കള്ളാർ ടൂർണമെൻറ് കിക്കോഫ് ചെയ്തു. ടൂർണമെൻറിലെ മികച്ച കളിക്കാരനായി ബിജു മടിക്കൈ, മികച്ച ഡിഫൻഡർ മനിർ കരീം, മികച്ച ഗോൾ കീപ്പർ അമീസ് അഹമ്മദ്, ടോപ് സ്കോററായി റഫീഖ് എന്നിവരെ െതരഞ്ഞെടുത്തു. കെഫാക് റഫറി പാനൽ മത്സരങ്ങൾ നിയന്ത്രിച്ചു.
കെ.ഇ.എ മുഖ്യരക്ഷാധികാരി സഗീർ തൃക്കരിപ്പൂർ, രക്ഷാധികാരി സത്താർ കുന്നിൽ, കേന്ദ്ര പ്രസിഡൻറ് അനിൽ കള്ളാർ, ജനറൽ സെക്രട്ടറി മുഹമ്മദ് കുഞ്ഞി, വൈസ് ചെയർമാൻ സലാം കളനാട്, ട്രഷറർ മുനീർ കുണിയ, കെഫാക് പ്രസിഡൻറ് ഗുലാം മുസ്തഫ, കെഫാക് സ്പോർട്സ് സെക്രട്ടറി സഫറുല്ല,
ഫുട്ബാൾ ഫെസ്റ്റ് കൺവീനർ സുനിൽ കുമാർ, കമറുദ്ദീൻ, സമദ് കൊട്ടോടി, അഷ്‌റഫ് തൃക്കരിപ്പൂർ, നാസർ ചുള്ളിക്കര, പി.എ. നാസർ,
നളിനാക്ഷൻ, ജലീൽ ആരിക്കാടി എന്നിവർ വിജയികൾക്കുള്ള സമ്മാന വിതരണം നടത്തി. കെ.വി. സമീഉല്ല സമ്മാനദാന ചടങ്ങ് നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
