കെഫാക് അന്തര്‍ ജില്ല ഫുട്ബാൾ ടൂർണമെൻറ്: കെ.ഡി.എൻ.എ കോഴിക്കോടിന് കിരീടം
text_fieldsകുവൈത്ത് സിറ്റി: ആവേശകരമായ കെഫാക് അന്തര്‍ ജില്ല ഫുട്ബാൾ ടൂര്‍ണമെൻറിൽ കെ.ഡി.എൻ.എ കോഴിക്കോട് ജേതാക്കളായി. ആദ്യന്തം ആവേശം നിറഞ്ഞ കലാശപ്പോരാട്ടത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് തിരുവനന്തപുരത്തെയാണ് അവർ കീഴടക്കിയത്.
മിഷ്രിഫ് പബ്ലിക് യൂത്ത് ആൻ സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ ബാൻഡ്മേളത്തിെൻറ അകമ്പടിയോടെയാണ് കാണികള്‍ ഇരുടീമിനെയും വരവേറ്റത്. കഴിഞ്ഞ സീസണില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ പൊരുതിത്തോറ്റ കോഴിക്കോടിന് മധുര പ്രതികാരമായിരുന്നു കിരീടധാരണം.
മത്സരത്തിെൻറ ആദ്യപകുതിയില്‍ ശ്യാം തിരുവനന്തപുരത്തിെൻറ വലയിലേക്ക് പന്തെത്തിച്ചപ്പോള്‍ ഗാലറിയിലുള്ള നീലപ്പടയുടെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന കോഴിക്കോട് ആരാധകർ ആർപ്പുവിളിച്ചു. രണ്ടാം പകുതിയില്‍ ശക്തമായി തിരിച്ചുവന്ന അനന്തപുരിക്കാര്‍ പ്രത്യാക്രമണം നടത്തിയെങ്കിലും കോഴിക്കോടന്‍ മതിലുകളില്‍ തട്ടി മടങ്ങി. ഗാലറിയിലെ നിലക്കാത്ത ആരവം അവസാന വിസിലുവരെ നീണ്ടുനിന്നു. ആരാധകരുടെ ആര്‍പ്പുവിളികള്‍ക്കൊടുവില്‍ കെ.ഡി.എൻ.എ കോഴിക്കോടിെൻറ തേരാളികള്‍ കെഫാക് അന്തര്‍ ജില്ല അഞ്ചാം സീസണിെൻറ കിരീടം നെഞ്ചോട് ചേര്‍ത്തപ്പോള്‍ ഗാലറിയൊന്നാകെ ഇളകിമറിഞ്ഞു. ലൂസേഴ്‌സ് ഫൈനലില്‍ ട്രാസ്‌ക് തൃശൂര്‍ ഇ.ഡി.എഫ്.എഫ്.എ എറണാകുളത്തെ പരാജയപ്പെടുത്തി മൂന്നാം സ്ഥാനം നേടി. വൈകീട്ട് മൂന്നുമണിക്ക് തുടങ്ങിയ മാസ്റ്റേഴ്സ് ലീഗ് ഫൈനലിൽ ഫ്രണ്ട് ലൈന്‍ മലപ്പുറം വിജയിച്ചു. ശക്തരായ തിരുവനന്തപുരത്തെ ൈടബ്രേക്കറില്‍ പരാജയപ്പെടുത്തിയാണ് മലപ്പുറം പ്രഥമ മാസ്റ്റേഴ്സ് കിരീടം ചൂടിയത്. കെ.ഡി.എന്‍.എ കോഴിക്കോട് മൂന്നാം സ്ഥാനം നേടി. ബിജു ടൈറ്റസ് (മികച്ച കളിക്കാരന്‍ - തിരുവനന്തപുരം), മന്‍സൂര്‍ (ഡിഫൻഡര്‍ -പാലക്കാട്), അമീസ് (ഗോള്‍കീപ്പര്‍ - കോഴിക്കോട്), ജിനീഷ് (ടോപ്സ്കോറര്‍ -പാലക്കാട്), ശ്യാം (എമേര്‍ജിങ് പ്ലേയര്‍ -കോഴിക്കോട്) എന്നിവരെ സോക്കര്‍ ലീഗിലും മുരളി (ഗോള്‍കീപ്പര്‍ -ഫോക് കണ്ണൂർ), ബിജു (ഡിഫൻഡര്‍ -തിരുവനന്തപുരം), സഹീര്‍ (ടോപ്സ്കോറര്‍ - കോഴിക്കോട്), അബ്ദുല്‍ മുനീര്‍ (മികച്ച കളിക്കാരന്‍ -ഫ്രണ്ട്ലൈന്‍ മലപ്പുറം) എന്നിവരെ മാസ്റ്റേഴ്സ് ലീഗിലും െതരഞ്ഞെടുത്തു. വിജയികള്‍ക്കുള്ള ട്രോഫികൾ കെഫാക് പ്രസിഡൻറ് ഗുലാം മുസ്തഫ, ജനറൽ സെക്രട്ടറി മന്‍സൂര്‍ കുന്നത്തേരി, മറ്റു ഭാരവാഹികളായ ആഷിക് കാദിരി, ഒ.കെ. റസാഖ്, പ്രദീപ് കുമാർ, നൗഷാദ്, ഫൈസല്‍ ഇബ്രാഹിം, സഫർ, ബിജു ജോണി, അസ്ദ് അലി, റബീഷ്, അബ്ബാസ്, കെഫാക് മുന്‍ പ്രസിഡൻറ് അബ്ദുല്ല കാദിരി,
സുമേഷ്, മുനീർ, മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങളായ സിദ്ദീഖ്, റോബര്‍ട്ട്, ജോസഫ്, ഇക്‌ബാല്‍ മുറ്റിച്ചൂര്‍, ഷാജഹാൻ, ശംസുദ്ദീന്‍, അബ്ദുറഹ്മാന്‍, ജോസ്, ബിജു എന്നിവര്‍ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
