ഫുട്ബാൾ ടൂർണമെന്റ്: സെന്റ് മേരീസ് പ്രാർഥന യോഗം ജേതാവ്
text_fieldsപഴയപള്ളി യുവജന പ്രസ്ഥാനം ഫുട്ബാൾ ടൂർണമെന്റിൽ വിജയികളായ സെന്റ് മേരീസ് ടീം
കുവൈത്ത് സിറ്റി: പഴയപള്ളി യുവജന പ്രസ്ഥാനം സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമെന്റിൽ സെന്റ് മേരീസ് പ്രാർഥന യോഗം ജേതാക്കളായി. ഒരു ഗോളിന് സെന്റ് ഗ്രിഗോറിയസ് ടീമിനെ തോൽപിച്ചാണ് സെന്റ് മേരീസ് ടീം ജേതാക്കളായത്.
സെന്റ് തോമസ് പഴയപള്ളി ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കുവൈത്ത് സോണിന്റെ പ്രഥമ സെക്രട്ടറിയായിരുന്ന ജോസഫ് പി. ജോണിന്റെ സ്മരണാർഥമാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. ‘ഗോൾ 2023’ എന്ന പേരിൽ ഫാഹേൽ സൂക്ക് സബ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഇടവകയിലെ വിവിധ പ്രാർഥന യോഗങ്ങളിൽ നിന്നായി അഞ്ച് ടീമുകൾ പങ്കെടുത്തു.
യുവജനപ്രസ്ഥാനം പ്രസിഡന്റ് ഫാ. പി.ജെ. എബ്രഹാം വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. കൺവീനർ ആകാശ് ബാബു, കോ. കൺവീനർ ലിജോ ജോൺ കോശി, പ്രസ്ഥാന ഭാരവാഹികൾ എന്നിവർ നേതൃത്വം നല്കി.

