കെഫാക് അന്തർജില്ല ഫുട്ബാൾ ടൂർണമെന്റിന് തുടക്കം
text_fieldsകെഫാക് അന്തർജില്ല ഫുട്ബാൾ ടൂർണമെന്റിൽ ഫോക്ക് കണ്ണൂർ - ടിഫാക് തിരുവനന്തപുരം മത്സരത്തിൽനിന്ന്
കുവൈത്ത് സിറ്റി: കെഫാക് അന്തർ ജില്ല ഫുട്ബാൾ ടൂർണമെന്റിന് തുടക്കം. മിശ്രിഫിലെ പബ്ലിക് അതോറിറ്റി യൂത്ത് സ്റ്റേഡിയത്തിൽ ഫ്രണ്ട് ലൈൻ ലോജിസ്റ്റിക്സ് ഗ്രൂപ് വൈസ് പ്രസിഡന്റ് മുസ്തഫ കാരി കിക്കോഫ് ചെയ്തു. ഫ്രണ്ട് ലൈൻ ലോജിസ്റ്റിക്സ് ഡയറക്ടർ അഖിൽ കാരി മുഖ്യാതിഥി ആയിരുന്നു. കെഫാക് പ്രസിഡന്റ് മൻസൂർ കുന്നത്തേരി, ട്രഷറർ മൻസൂർ അലി, കെഫാക് മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളും സന്നിഹിതരായി.
മാസ്റ്റേഴ്സ് ലീഗ് മത്സരങ്ങളിൽ എറണാകുളം കെ.ഡി.എൻ.എ കോഴിക്കോടിനെ പരാജയപ്പെടുത്തി. പാലക്കാട് -ട്രാസ്ക് തൃശ്ശൂർ, ടിഫാക് ട്രിവാൻഡ്രം -ഫോക് കണ്ണൂർ, മലപ്പുറം -കെ.ഇ.എ കാസർകോട് ടീമുകൾ തമ്മിലുള്ള മത്സരം സമനിലയിൽ അവസാനിച്ചു. മാസ്റ്റേഴ്സ് ലീഗിലെ മികച്ച കളിക്കാരായി അബ്ദുള്ള (ട്രാസ്ക് തൃശൂർ), ഷോബി (എറണാകുളം), അബ്ദുൾ റഷീദ് (മലപ്പുറം), നാസർ (ഫോക് കണ്ണൂർ) എന്നിവരെ തിരഞ്ഞെടുത്തു.
സോക്കർ ലീഗിൽ പാലക്കാട് -ട്രാസ്ക് തൃശൂർ മത്സരം സമനിലയിൽ പിരിഞ്ഞു. കെ.ഡി.എൻ.എ കോഴിക്കോട് എറണാകുളത്തെ പരാജയപ്പെടുത്തി. കെ.ഇ.എ കാസർകോട് -മലപ്പുറം മത്സരം സമനിലയിൽ പിരിഞ്ഞു. ടിഫാക് തിരുവനന്തപുരം ഫോക് കണ്ണൂരിനെ പരാജയപ്പെടുത്തി. മികച്ച കളിക്കാരായി ഉനൈസ് (ട്രാസ്ക് തൃശൂർ), നവീദ് (കെ.ഡി.എൻ.എ), ഷൈജൽ (മലപ്പുറം), ക്ലീറ്റസ് ജോസ് പിള്ള (ടിഫാക് തിരുവനന്തപുരം) എന്നിവരെ തിരഞ്ഞെടുത്തു.

