‘സിറ്റി ക്ലിനിക് ഷൂട്ട്- 2024’; ഫുട്ബാൾ ടൂർണമെൻറ് 26ന്
text_fields‘സിറ്റി ക്ലിനിക് ഷൂട്ട്- 2024’ഫുട്ബാൾ ടൂർണമെൻറ് സംഘാടകർ വാർത്ത സമ്മേളനത്തിൽ
കുവൈത്ത് സിറ്റി: കുവൈത്ത് എലത്തൂർ അസോസിയേഷൻ (കെ.ഇ.എ) കെഫാക്കുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സിറ്റി ക്ലിനിക് വിന്നേഴ്സ് ട്രോഫി ഏകദിന ഫുട്ബാൾ ടൂർണമെൻറ് ഈ മാസം 26ന്. ഉച്ചക്ക് രണ്ടു മുതൽ ഫഹാഹീൽ സൂഖ് സബാ പബ്ലിക് അതോറിറ്റി ഫോർ യൂത്ത് ആൻഡ് സ്പോർട്സ് ഫുട്ബാൾ ഗ്രൗണ്ടിലാണ് മത്സരം.
‘സിറ്റി ക്ലിനിക് ഷൂട്ട്- 2024’എന്നപേരിലുള്ള ടൂർണമെൻറിൽ കുവൈത്തിലെ പ്രമുഖ ടീമുകൾ പങ്കെടുക്കും. വിജയികൾക്ക് ട്രോഫികൾ കൂടാതെ 300 ഡോളർ പ്രൈസ് മണിയും റണ്ണേഴ്സിന് 150 ഡോളർ പ്രൈസ് മണിയും നൽകും.
ടൂർണമെന്റിനോടനുബന്ധിച്ച് നടത്തിയ വാർത്തസമ്മേളനത്തിൽ കുവൈത്ത് എലത്തൂർ അസോസിയേഷൻ പ്രസിഡൻറ് യാക്കൂബ് എലത്തൂർ, ജന. സെക്രട്ടറി ഹബീബ് എടേക്കാട്, ടൂർണമെൻറ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് അസ്ലം കളത്തിൽ, ടൂർണമെൻറ് കൺവീനർ മുനീർ മക്കാരി, മുഖ്യ രക്ഷാധികാരി നാസർ മോയിങ്കണ്ടി, ടൂർണമെൻറ് ട്രഷറർ അർഷദ് നടുക്കണ്ടി, ആനി വിൽസൺ (സി.ഇ.ഒ, സിറ്റി ക്ലിനിക്), ഇബ്രാഹീം (ജനറൽ മാനേജർ, സിറ്റി ക്ലിനിക്), ഹാരിദ് (മാർക്കറ്റിങ് മാനേജർ, സിറ്റി ക്ലിനിക്), മൻസൂർ കുന്നത്തേരി (കെഫാക് പ്രസിഡൻറ്) എന്നിവർ പങ്കെടുത്തു.
എക്സിക്യൂട്ടിവ് അംഗങ്ങളായ എൻ. റഫീഖ്, ഇബ്രാഹിം ടി.ടി, ആഷിഖ് എൻ.ആർ, ആലിക്കുഞ്ഞി കെ.എം, സിദ്ദീഖ്. പി, ഉനൈസ്. എൻ, ആരിഫ് എൻ.ആർ, റദീസ്. എം, റിഹാബ്. എൻ, ഹാഫിസ്. എം, മുഹമ്മദ് ഇഖ്ബാൽ. എൻ, സിദ്ദീഖ്. എൻ, സലീം, മജീദ് എന്നിവരും
പങ്കെടുത്തു. ടൂർണമെന്റുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ഹബീബ് (94452458), അസ്ലം(67076179), മുനീർ(99921896), യാക്കൂബ്(99783716) എന്നിവരുമായി ബന്ധപ്പെടണം.

