ഫുട്ബാൾ താരം പ്രവീൺ കുമാറിന് സ്വീകരണം
text_fieldsഫുട്ബാൾ താരം പ്രവീൺ കുമാറിന് വിമാനത്താവളത്തിൽ നൽകിയ സ്വീകരണം
കുവൈത്ത് സിറ്റി: മുൻ കേരള സന്തോഷ് ട്രോഫി ഫുട്ബാൾ താരം പ്രവീൺ കുമാറിന് കുവൈത്ത് വിമാനത്താവളത്തിൽ സ്വീകരണം നൽകി. സ്പീഡ് സ്പോർട്സ് അക്കാദമിയിൽ സമ്മർ കോച്ചിങ്ങിനായാണ് പ്രവീൺ കുമാർ കുവൈത്തിൽ എത്തിയത്. വിമാനത്താവളത്തിൽ സ്പീഡ് അക്കാദമി പ്രവർത്തകരും ഫുട്ബാൾ ആരാധകരും ചേർന്ന് സ്വീകരണം നൽകി.
സ്പീഡ് അക്കാദമി മാനേജർ നന്ദു എസ്. ബാബു, ഹെഡ് കോച്ച് സുമേഷ് തൃക്കരിപ്പൂർ, ഹൈത്തം ഷാനവാസ്, അമിർ അബ്ദുൽ റഹ്മാൻ, റിഷൻ, ഷനോജ്, റഷീദ്, അബ്ദുല്ല, ജാസിർ തുടങ്ങിയവർ സംബന്ധിച്ചു. കാസർകോട് ജില്ലയിലെ തൃക്കരിപ്പൂർ സ്വദേശിയായ പ്രവീൺ കേരളത്തിനുവേണ്ടി സന്തോഷ് ട്രോഫി, ബാംഗ്ലൂർ എച്ച്.എ.എൽ ടീമിനുവേണ്ടി ഫെഡറേഷൻ കപ്പ്, ഐ ലീഗ് തുടങ്ങിയ ടൂർണമെന്റുകളിൽ ജഴ്സി അണിഞ്ഞിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

