കെഫാക് സോക്കർ ലീഗ്: സിൽവർ സ്റ്റാർ, സി.എഫ്.സി സാൽമിയ, യങ് ഷൂട്ടേഴ്സ് ടീമുകൾക്ക് ജയം
text_fieldsകുവൈത്ത് സിറ്റി: കെഫാക് സോക്കർ ലീഗ് ഗ്രൂപ് ബി മത്സരങ്ങളിൽ സിൽവർ സ്റ്റാർ എഫ്.സി, സി.എഫ്.സി സാൽമിയ, യങ് ഷൂട്ടേഴ്സ് അബ്ബാസിയ ടീമുകൾക്ക് ജയം. മലപ്പുറം ബ്രദേഴ്സും ട്രിവാൻഡ്രം സ്ട്രൈക്കേഴ്സും തമ്മിലുള്ള മത്സരം സമനിലയിൽ അവസാനിച്ചു.
ആദ്യ മത്സരത്തിൽ ശരത് നേടിയ ഒരു ഗോളിന് സിൽവർ സ്റ്റാർ എഫ്.സി ഫഹാഹീൽ ബ്രദേഴ്സിനെ പരാജയപ്പെടുത്തി.
രണ്ടാം മത്സരത്തിൽ ബ്രദേഴ്സ് കേരളയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് സി.എഫ്.സി സാൽമിയ പരാജയപ്പെടുത്തിയത്. സി.എഫ്.സിക്കുവേണ്ടി ഫാസിൽ, ജമാൽ, സനിൽ അച്ചു എന്നിവർ ഗോൾ നേടിയപ്പോൾ ഏക മറുപടിഗോൾ അരുണിെൻറ വകയായിരുന്നു.
മൂന്നാമത്തെ മത്സരത്തിൽ ഷഹീൻ നേടിയ ഒരു ഗോളിനാണ് യങ് ഷൂട്ടേഴ്സ് അബ്ബാസിയ കുവൈത്ത് കേരള സ്റ്റാർസിനെ പരാജയപ്പെടുത്തിയത്.
സമനിലയിൽ പിരിഞ്ഞ മലപ്പുറം ബ്രദേഴ്സ്, ട്രിവാൻഡ്രം സ്ട്രൈക്കേഴ്സ് പോരാട്ടത്തിൽ മലപ്പുറത്തിനായി കൃഷ്ണചന്ദ്രനും ട്രിവാൻഡ്രത്തിനായി ഷജിൻ സൈമണും ഒാരോ ഗോൾ നേടി. മാസ്റ്റേഴ്സ് ലീഗിൽ സോക്കർ കേരളയും സ്പാർക്സ് എ.എഫ്.സിയും തമ്മിലുള്ള മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.
മറ്റൊരു മത്സരത്തിൽ ബ്രദേഴ്സ് കേരള, സിയസ്കോ എഫ്.സിയെ ഒരു ഗോളിന് പരാജയപ്പെടുത്തി. സി.എഫ്.സി സാൽമിയ, യങ് ഷൂട്ടേഴ്സ് അബ്ബാസിയയെ ഒന്നിനെതിരെ മൂന്നുഗോളുകൾക്ക് പരാജയപ്പെടുത്തി.
അവസാന മത്സരത്തിൽ ട്രിവാൻഡ്രം സ്ട്രൈക്കേഴ്സ് എഫ്.സിയെ, മാക് കുവൈത്ത് ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ചു.
മാസ്റ്റേഴ്സ് ലീഗ് മത്സരങ്ങളിൽ മാൻ ഓഫ് ദി മാച്ചായി ഷമീർ (സ്പാർക്സ് എഫ്.സി), ഇക്ബാൽ (ബ്രദേഴ്സ് കേരള), ഉബൈസ് (സി.എഫ്.സി സാൽമിയ), മുബഷിർ (മാക് കുവൈത്ത്), സോക്കർ ലീഗിൽ മാൻ ഓഫ് ദി മാച്ചായി റിതേഷ് (സിൽവർ സ്റ്റാർ എഫ്.സി), അരുൺ (ബ്രദേഴ്സ് കേരള), മജീദ് (കുവൈത്ത് കേരളാ സ്റ്റാർ), അമീഷ് (മലപ്പുറം ബ്രദേഴ്സ്) എന്നിവരെ തെരഞ്ഞെടുത്തു.
