ഫുട്ബാൾ: കുവൈത്ത് ലാത്വിയയോട് സമനില വഴങ്ങി
text_fieldsകുവൈത്ത്, ലാത്വിയ സൗഹൃദ ഫുട്ബാൾ മത്സരം
കുവൈത്ത് സിറ്റി: കുവൈത്ത്, ലാത്വിയ സൗഹൃദ ഫുട്ബാൾ മത്സരം സമനിലയിൽ കലാശിച്ചു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി പിരിയുകയായിരുന്നു. ആദ്യപകുതിയിൽ 12ാം മിനിറ്റിൽ സൂപ്പർ താരം ബദർ അൽ മുതവ്വയിലൂടെ കുവൈത്താണ് ആദ്യം ലീഡ് നേടിയത്. ഇടവേള വരെ ഈ ലീഡ് നിലനിർത്താൻ കുവൈത്തിന് കഴിഞ്ഞു. ഗോൾ മടക്കാനുള്ള ലാത്വിയയുടെ ശ്രമം കുവൈത്ത് പ്രതിരോധം ഫലപ്രദമായി നേരിട്ടു. ഇടക്കിടെ കൗണ്ടർ അറ്റാക്കിലൂടെ ലീഡുയർത്താനും ശ്രമിച്ചു. രണ്ടാം പകുതിയിൽ ലാത്വിയ കൂടുതൽ ഉണർന്ന് കളിക്കുന്നതാണ് കണ്ടത്. അതിന് ഫലവുമുണ്ടായി. 55ാം മിനിറ്റിൽ റോബർട്സ് സവാജ്നിക്സ് ആണ് ഗോൾ മടക്കിയത്. പിന്നീട് കുറച്ചുസമയം, തീ പാറുന്ന നീക്കങ്ങൾക്കാണ് മൈതാനം സാക്ഷ്യംവഹിച്ചത്. ഇരുടീമുകളും ജയിക്കാനുറച്ച് ആക്രമിച്ച് കളിച്ചു. അവസാന ഘട്ടത്തിൽ ഒന്നുതണുത്തു. ജയിച്ചില്ലെങ്കിലും തോൽക്കാതെ മൈതാനം വിടാൻ മനസ്സുറപ്പിച്ച പോലെ തോന്നി. അതിൽ ഇരു ടീമുകളും വിജയിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

