സി. ജാബിർ ഫുട്ബാൾ: എ.കെ.എഫ്.സി കുവൈത്തിന് കിരീടം
text_fieldsകുവൈത്ത് സിറ്റി: മലപ്പുറം ബ്രദേഴ്സ് സംഘടിപ്പിച്ച സി. ജാബിർ മെമ്മോറിയൽ ഒാൾ ഇന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെൻറിൽ എ.കെ.എഫ്.സി കുവൈത്ത് ചാമ്പ്യന്മാരായി. ഫൈനലിൽ ഐ ബർഗർ എഫ്.സി എഗേലയെ 2-1നാണ് പരാജയപ്പെടുത്തിയത്. 18 ടീമുകൾ രണ്ടു ഗ്രൂപ്പുകളിലായി മാറ്റുരച്ച മത്സരത്തിൽ ആറു ഗോവൻ ടീമും 12 മലയാളി ടീമുകളുമാണ് പങ്കെടുത്തത്. ഫഹാഹിൽ സൂഖ്സബ ഗ്രൗണ്ടിൽ ഉയർന്ന ചൂടിലും കാൽപന്തുകളിയെ നെഞ്ചേറ്റിയ കാണികളുടെ വലിയ നിര സജീവമായി ഉണ്ടായിരുന്നു.
മികച്ച കളിക്കാരനായി എ.കെ.എഫ്.സിയുടെ ഇൻഷിമാം നാസറും ടോപ് സ്കോററായി എ.കെ.എഫ്.സിയുടെ തന്നെ ഹാരിസും തെരഞ്ഞെടുക്കപ്പെട്ടു. എമേർജിങ് പ്ലയർ അവാർഡ് ബർഗർ എഫ്.സി എഗേലയുടെ ഫഹദ് അബ്ദുല്ലയും ഫൈനലിലെ മാൻ ഓഫ് ദ മാച്ച് ആയി ശാമിലിനും മികച്ച പ്രതിരോധ താരമായി അരിക്കോട് എഫ്.സിയുടെ ഡാനിഷും തിരഞ്ഞെടുക്കപ്പെട്ടു. സമാപന ചടങ്ങിൽ കെഫാക്ക് ജനറൽ സെക്രട്ടറി വി.എസ്. നജീബ് വിജയികൾക്കുള്ള ട്രോഫി സമ്മാനിച്ചു. മലപ്പുറം ബ്രദേഴ്സ് പ്രസിഡൻറ് അബ്ദുല്‍ റസാഖിനെ വി.എസ്. നജീബ് ആദരിച്ചു. റഫറിമാർക്കുള്ള മെമേൻറാ ഹർഷാദ് നൽകി. സമ്മാനദാന ചടങ്ങിൽ പ്രസിഡൻറ് റസാക്ക്, വൈസ് പ്രസിഡൻറ് മൻസൂർ, ഫുഹാദ്, സെക്രട്ടറി മുനീർ, ട്രഷർ അബ്ബാസ്, റിയാസ് ബാബു, ഷമീര്‍ ബാവ, സാലി, റിയാസ്, മൻസൂർ, ഷനോജ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
