ഫുട്ബാൾ മാനേജ്മെൻറിൽ പോസ്റ്റ് ഗ്രാേജ്വഷൻ നേടി മുബാറക് യൂസുഫ്
text_fieldsകുവൈത്ത് സിറ്റി: ഫുട്ബാൾ മാനേജ്മെൻറ് എന്ന വിഷയത്തിൽ ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ (എ.െഎ.എഫ്.എഫ്) അംഗീകൃത പോസ്റ്റ് ഗ്രാേജ്വഷൻ കരസ്ഥമാക്കി മലയാളി ശ്രദ്ധേയനായി. കുവൈത്ത് ഫുട്ബാൾ മേഖലയിൽ പ്രവർത്തിക്കുന്ന മൂവാറ്റുപുഴ സ്വദേശി മുബാറക് യൂസുഫ് ആണ് നേട്ടം സ്വന്തമാക്കിയത്.
പഠന കാലത്തെ മികച്ച പ്രകടനത്തിലൂടെ അഖിലേന്ത്യാ തലത്തിലെ ഏറ്റവും മികച്ച വിദ്യാർഥിക്കുള്ള പ്രത്യേക അവാർഡ് ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ ജനറൽ സെക്രട്ടറി കുശാൽദാസിൽനിന്നും മുംബൈ കൂപറേജ് സ്റ്റേഡിയം ഹാളിൽ നടന്ന ചടങ്ങിൽ അദ്ദേഹം ഏറ്റുവാങ്ങി. ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ പ്രതിനിധി ഹെൻറി മെനേസിസ് സംബന്ധിച്ചു. മുമ്പ് എ.െഎ.എഫ്.എഫിെൻറ അഖിലേന്ത്യ ഫുട്ബാൾ കോച്ചിങ് ലൈസൻസ് അദ്ദേഹം സ്വന്തമാക്കിയിരുന്നു. കുവൈത്തിൽ കോച്ചിങ് ലൈസൻസ് ഉള്ള ഇന്ത്യക്കാരനാണ് അദ്ദേഹം.
18 വർഷമായി ഇന്ത്യൻ റഫറി അസോസിയേഷെൻറ അംഗീകൃത ഫുട്ബാൾ റഫറിയും കുവൈത്തിലെ പ്രവാസി ഫുട്ബാൾ കൂട്ടായ്മയായ കെഫാക് സ്ഥാപക അംഗവുമായ അദ്ദേഹം കുവൈത്തിലെ പ്രമുഖ ടീമുകളായ എ.കെ.എഫ്.സി കുവൈത്ത്, മാക് കുവൈത്ത് തുടങ്ങിയവയുടെ മുഖ്യ പരിശീലകൻ കൂടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
