കെഫാക് സോക്കര്‍ ലീഗ് സീസൺ ഏഴ് കിക്കോഫ് വെള്ളിയാഴ്ച
text_fieldsകുവൈത്ത് സിറ്റി: കേരള എക്സ്പാറ്റ്സ് ഫുട്ബാള്‍ അസോസിയേഷന് സോക്കര്‍ ലീഗ് സീസൺ ഏഴിന് വെള്ളിയാഴ്ച തുടക്കമാവും.
വൈകീട്ട് നാലിന് മിഷിരിഫ് പബ്ലിക് അതോറിറ്റി ഫോര്‍ യൂത്ത് ആന്‍ഡ് സ്പോര്‍ട്സ് ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ താരം അനസ് എടത്തൊടിക കിക്കോഫ് നിർവഹിക്കും. ഉദ്ഘാടന സെഷന് മുന്നോടിയായി കെഫാക്കിലെ 16 ക്ലബുകള്‍ പങ്കെടുക്കുന്ന പ്രദര്‍ശന മത്സരവും നടക്കും. ഉദ്ഘാടനത്തിനുശേഷം സീസണിലെ ആദ്യ സോക്കര്‍ലീഗ് മത്സരത്തില്‍ കഴിഞ്ഞ സീസണിലെ ജേതാക്കളായ ചാമ്പ്യന്‍സ് എഫ്.സി കെ.കെ.എസ് സുറയുമായി ഏറ്റുമുട്ടും.
എല്ലാ വെള്ളിയാഴ്ചകളിലും വൈകീട്ട് മൂന്നു മുതലാണ് മത്സരങ്ങൾ നടക്കുക. ആറു വര്‍ഷമായി നടന്നുവരുന്ന കെഫാക് ലീഗ് ജി.സി.സിയിലെ തന്നെ ഏറ്റവും വലിയ പ്രവാസി ഫുട്ബാള്‍ മേളയാണ്. 18 യൂത്ത് സോക്കര്‍ ടീമുകളും 35 വയസ്സിന് മുകളിലുള്ളവര്‍ക്ക് വേണ്ടി സംഘടിപ്പിക്കപ്പെട്ടിട്ടുള്ള 18 മാസ്റ്റേഴ്സ് ടീമുകളും 10 മാസക്കാലം നീളുന്ന ലീഗിൽ മാറ്റുരക്കും. രണ്ടുമാസം നീളുന്ന അന്തര്‍ ജില്ല മത്സരങ്ങൾ, നിരവധി സെവന്‍സ് ഫുട്ബാള്‍ മേളകള്‍ തുടങ്ങിയവയും കെഫാക് സംഘടിപ്പിക്കുന്നു.
ദജീജ് അത്തൂസ് കിച്ചൻ റസ്റ്റാറൻറിൽ നടന്ന വാർത്താസമ്മേളനത്തിൽ കെഫാക് ജനറല്‍ സെക്രട്ടറി വി.എസ്. നജീബ്, യൂണിമണി മാര്‍ക്കറ്റിഗ് ഹെഡ് രന്‍ജിത്ത് പിള്ള എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായ റൊബര്‍ട്ട് ബര്‍നാഡ്, ജസ്വിന് ജോസ്, അബ്ബാസ്, അബ്ദുൽ ഖാദർ, സഫറുല്ലാഹ്, അബ്ദുറഹ്മാൻ, ഷംസുദ്ദീന് അടക്കാനി, മുനീർ, വിജയന്, ഷാജഹാൻ, ഉമൈര്‍, നാസര്‍ ഹനീഫ തുടങ്ങിയവർ സംബന്ധിച്ചു. വിശദ വിവരങ്ങൾക്ക് 66771980, 99708812.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
