വീണ്ടും കാൽപന്തുകളിയാരവം: കെഫാക് മത്സരങ്ങള്‍ക്ക് തുടക്കം
text_fieldsകെഫാക് അൽ ശബാബ് സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ ജേതാക്കളായ സോക്കർ
കേരള ടീം
കുവൈത്ത് സിറ്റി: കുവൈത്തിലെ കാല്പന്ത് പ്രേമികളുടെ കാത്തിരിപ്പിനറുതിയായി കെഫാക് മത്സരങ്ങള്‍ക്ക് തുടക്കമായി. കോവിഡ് കാലത്തെ നീണ്ട ഇടവേളക്കു ശേഷമാണ് രാജ്യത്തെ മൈതാനങ്ങൾ ഫുട്ബാള്‍ മത്സരങ്ങളുടെ ആരവം തിരിച്ചുപിടിക്കുന്നത്. കെഫാക്കുമായി സഹകരിച്ച് അൽ ശബാബ് എഫ്.സിയാണ് സെവൻസ് ഫുട്ബാൾ ടൂർണമെന്റായ മെറിറ്റ് ഇൻറർനാഷനൽ കിങ്സ് കപ്പ് 2022 സംഘടിപ്പിച്ചത്. കെഫാക് ലീഗില്‍ കളിക്കുന്ന 18 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ സോക്കർ കേരള ജേതാക്കളായി. വാശിയേറിയ ഫൈനലിൽ ശക്തരായ മലപ്പുറം ബ്രദേഴ്സിനെ ടൈബ്രേക്കറിൽ പരാജയപ്പെടുത്തിയാണ് സോക്കർ കേരള വിജയികളായത്.
റൗദ എഫ്.സി മൂന്നാം സ്ഥാനം നേടി. 23 മാസങ്ങൾക്കുശേഷം നടന്ന മത്സരങ്ങളില്‍ മികച്ച പ്രകടനമാണ് ടീമുകള്‍ പുറത്തെടുത്തത്. ടൂർണമെന്റിലെ മികച്ച കളിക്കാരനായി റൗദ എഫ്.സിയുടെ ശിഹാബിനെയും ഡിഫൻഡറായി മലപ്പുറം ബ്രദേഴ്സിെൻറ റിയാസ് ബാബുവിനെയും മികച്ച ഗോൾ കീപ്പറായി സോക്കർ കേരളയുടെ ബോസ്കോയെയും തിരഞ്ഞെടുത്തു. ടൂർണമെന്റിലെ ടോപ് സ്കോറർ പുരസ്കാരം സോക്കർ കേരളയുടെ ജയനും ഫെയർ പ്ലേ അവാർഡ് ബിഗ് ബോയ്സ് എഫ്.സിക്കും സമ്മാനിച്ചു. മത്സരങ്ങൾ കാണാൻ പ്രതികൂല കാലാവസ്ഥയിലും നിരവധി പേരാണ് ബയാനിലെ പബ്ലിക് സ്റ്റേഡിയത്തിൽ എത്തിയത്. വൈകീട്ട് മൂന്നിന് തുടങ്ങിയ മത്സരങ്ങൾ രാത്രി ഒമ്പതിന് അവസാനിച്ചു.
വിജയികൾക്ക് കെഫാക് പ്രസിഡൻറ് സിദ്ദീഖ്, സെക്രട്ടറി വി.എസ്. നജീബ്, ട്രഷറർ തോമസ്, സ്പോർട്സ് സെക്രട്ടറി അബ്ദുറഹ്മാൻ, ഭാരവാഹികളായ ഗുലാം മുസ്തഫ, ബേബി നൗഷാദ്, റോബർട്ട് ബെർണാഡ്, റബീഷ്, ഫൈസൽ ഇബ്രാഹിം, ഷബീർ, അസ്വദ്, നാസർ, അബ്ബാസ്, നൗഫൽ, ഹനീഫ, ഹൈതം ഷാനവാസ്, ടൈറ്റിൽ മെറിറ്റ് ഇൻറർനാഷനൽ പ്രതിനിധി അഷ്റഫ് മൊയ്തുട്ടി, മിൻഹ ഗ്രൂപ് എം.ഡി ഷാനവാസ് തൃശൂർ, സലിം കൂൾലാൻഡ്, അൽശബാബ് എഫ്.സി സെക്രട്ടറി ജംഷീദ്, വൈസ് പ്രസിഡൻറ് മുജീബ് സൽവ, എക്സിക്യൂട്ടിവ് അംഗങ്ങളായ റജി മാത്യു, മുസ്തഫ, നിഷാദ് പൊന്നാനി, ആമിർ ഹാഷിം, ഷംസു പാലിക്കോടൻ, ഹാറൂൻ, ഫർഹാൻ, ഇസ്ഹാഖ്, അംഗങ്ങളായ ജിനീഷ് കുട്ടാപ്പു, ഷഫീഖ്, ആഷിക്, അൻസാർ, വിഷ്ണു, ബിജു, നബീൽ, ഫിറോസ്, ഫസൽ, പാർഥൻ, സാബിർ, ഷിറാസ് എന്നിവർ ട്രോഫികൾ സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

