മൃഗങ്ങളിൽ കണ്ടെത്തിയ കുളമ്പുരോഗം പൂർണമായും നീങ്ങി
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് അടുത്തിടെ മൃഗങ്ങളിൽ കണ്ടെത്തിയ കുളമ്പുരോഗം പൂർണമായും നീങ്ങിയതായി പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾചർ അഫയേഴ്സ് ആൻഡ് ഫിഷ് റിസോഴ്സസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
പകർച്ചവ്യാധി നിയന്ത്രിക്കുന്നതിനായി മൃഗാരോഗ്യ വകുപ്പ് നടപ്പാക്കിയ നടപടികളെയും മൃഗസംരക്ഷണ വകുപ്പ്, മെഡിക്കൽ ലബോറട്ടറി വകുപ്പ്, മൃഗഡോക്ടർമാർ എന്നിവരുൾപ്പെടെ കന്നുകാലി മേഖലയിലെ ഉദ്യോഗസ്ഥരുടെയും ക്ഷീര ഉൽപാദക യൂനിയൻ, കർഷകത്തൊഴിലാളികൾ എന്നിവരുടെ സഹകരണത്തെയും അതോറിറ്റി അഭിനന്ദിച്ചു. കന്നുകാലികളെ സംരക്ഷിക്കൽ, രോഗങ്ങൾ പടരാതെ ശ്രദ്ധിക്കൽ എന്നിവയുടെ പ്രാധാന്യം അധികൃതർ ചൂണ്ടിക്കാട്ടി.
ഫാമുകളിലെ ജൈവസുരക്ഷ നടപടികൾ പാലിക്കേണ്ടതും ഉണർത്തി. പകർച്ചവ്യാധികൾ ശ്രദ്ധയിൽപെട്ടാൽ മൃഗസംരക്ഷണ വകുപ്പിനെ ഉടൻ അറിയിക്കണമെന്നും അതോറിറ്റി സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

