അംഗീകാരമില്ലാത്ത സ്ഥലങ്ങളിൽ ഫുഡ് ട്രക്ക് പ്രവർത്തനം വേണ്ട
text_fieldsകുവൈത്ത് സിറ്റി: അംഗീകാരമില്ലാത്ത സ്ഥലങ്ങളിൽ ഫുഡ് ട്രക്കുകൾ പ്രവർത്തിപ്പിച്ചാൽ കർശന നടപടികൾ നേരിടേണ്ടിവരും. അംഗീകാരമില്ലാത്ത സ്ഥലങ്ങളിലെ ഇത്തരം പ്രവർത്തനങ്ങൾ മന്ത്രിതല നിയമങ്ങളുടെ ലംഘനമാണെന്ന് കുവൈത്ത് വാണിജ്യ, വ്യവസായ മന്ത്രാലയം മുന്നറിയിപ്പ് നൽകി. നിയമലംഘകർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ലൈസൻസ് സ്ഥിരമായി റദ്ദാക്കുന്നത് അടക്കമുള്ള നടപടികൾ ഉണ്ടാകാമെന്നും മന്ത്രാലയം അറിയിച്ചു.
ബിസിനസ് സുഗമമായി മുന്നോട്ടുകൊണ്ടുപോകാൻ ലൈസൻസ് ഉടമകൾ നിർദ്ദിഷ്ട നിയമങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രാലയം ഉണർത്തി. ലൊക്കേഷൻ, ലൈസൻസിങ് ആവശ്യകതകൾ പാലിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ നവംബറിൽ വാണിജ്യ, വ്യവസായ മന്ത്രി ഖലീഫ അൽ അജീൽ 19 ഫുഡ് ട്രക്കുകളുടെ ലൈസൻസ് റദ്ദാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

