Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightത​രം​ഗ​മാ​യി ഫു​ഡ്​...

ത​രം​ഗ​മാ​യി ഫു​ഡ്​ ട്ര​ക്കു​ക​ൾ

text_fields
bookmark_border
ത​രം​ഗ​മാ​യി ഫു​ഡ്​ ട്ര​ക്കു​ക​ൾ
cancel
camera_alt????????????? ?????? ???????????????????????

കു​വൈ​ത്ത്​ സി​റ്റി: നാ​ട്ടി​ലെ ത​ട്ടു​ക​ട​ക​ൾ​ക്ക്​ സ​മാ​ന​മാ​യു​ള്ള സ​ഞ്ച​രി​ക്കു​ന്ന ഫു​ഡ്​ ട്ര​ക്കു​ ക​ൾ രാ​ജ്യ​ത്ത്​ ത​രം​ഗ​മാ​കു​ന്നു. രാ​ജ്യ​ത്തെ പ്ര​ധാ​ന ആ​ക​ര്‍ഷ​ണ കേ​ന്ദ്ര​ങ്ങ​ളെ ചു​റ്റി​പ്പ​റ്റി റോ​ഡ​ രി​കു​ക​ളി​ലാ​ണ്​ ഇ​ത്ത​രം ഫു​ഡ് ട്ര​ക്കു​ക​ള്‍ ക​ച്ച​വ​ടം ന​ട​ത്തു​ന്ന​ത്. തു​ട​ക്കം എ​ന്ന നി​ല​യി​ൽ ജ​ന​ങ്ങ​ള്‍ ഇ​ത്​ കൗ​തു​ക​ത്തോ​ടെ​യാ​ണ്​ വീ​ക്ഷി​ക്കു​ന്ന​ത്​. വൈ​കാ​തെ കൂ​ടു​ത​ൽ ഇ​ട​ങ്ങ​ളി​ലേ​ക്ക്​ വ്യാ​പി​ക്കു​മെ​ന്നാ​ണ്​​ ഇൗ ​രം​ഗ​ത്ത്​ ജോ​ലി ചെ​യ്യു​ന്ന​വ​ർ പ​റ​യു​ന്ന​ത്. വൈ​കു​ന്നേ​രം അ​ഞ്ച് മ​ണി​മു​ത​ല്‍ രാ​ത്രി 10 മ​ണി​വ​രെ​യാ​ണ് ഇ​ത്ത​രം ഫു​ഡ് ട്ര​ക്കു​ക​ളി​ല്‍ ക​ച്ച​വ​ടം സ​ജീ​വ​മാ​കു​ന്ന​ത്.


വ​ലു​പ്പ​മു​ള്ള വാ​ഹ​ന​ങ്ങ​ൾ പൊ​ളി​ച്ച്​ അ​തി​ല്‍ ഒ​രാ​ള്‍ക്ക്​ നി​ന്ന്​ പാ​ച​കം ചെ​യ്യാ​ന്‍ പ​റ്റു​ന്ന ത​ര​ത്തി​ലു​ള്ള അ​ടു​ക്ക​ള​യും ഭ​ക്ഷ​ണ​ങ്ങ​ള്‍ വെ​ക്കാ​നു​ള്ള കു​റ​ച്ചു സ്ഥ​ല​ങ്ങ​ളു​മാ​ണ് പൊ​തു​വെ കാ​ണു​ന്ന​ത്. സ്‌​നാ​ക്‌​സ്, ചാ​യ, ക​ഹ്‌​വ, ബ​ര്‍ഗ​ര്‍ തു​ട​ങ്ങി​യ ല​ഘു​ഭ​ക്ഷ​ണ​ങ്ങ​ളാ​ണ് കൂ​ടു​ത​ൽ വി​റ്റ​ഴി​ക്കു​ന്ന​ത്. യു.​എ.​ഇ പോ​ലെ​യു​ള്ള ചി​ല അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ൽ ഇ​ത്ത​രം ട്ര​ക്കു​ക​ള്‍ സ​ജീ​വ​മാ​ണെ​ങ്കി​ലും കു​വൈ​ത്തി​ലി​ത് പു​തു​മ​യാ​ണ്. ഫു​ഡ് ട്ര​ക്കു​ക​ളു​മാ​യി ഇ​പ്പോ​ൾ ഒ​രു​പ​റ്റം കു​െ​വെ​ത്തി യു​വാ​ക്ക​ളാ​ണ്​ രം​ഗ​ത്തി​റ​ങ്ങി​യി​ട്ടു​ള്ള​ത്. വൈ​കാ​തെ വി​ദേ​ശി​ക​ളും ഇൗ ​രം​ഗം കൈ​യ​ട​ക്കി​യേ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsfood trucks
News Summary - food trucks-kuwait-gulf news
Next Story