Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫുനൈറ്റീസിൽ ഫുഡ് ട്രക്കിന് തീ പിടിച്ചു
text_fieldsbookmark_border
Representational Image
കുവൈത്ത് സിറ്റി: ഫുനൈറ്റീസിൽ ഫുഡ് ട്രക്കിന് തീ പിടിച്ചത് അഗ്നിശമന സേനാംഗങ്ങൾ നിയന്ത്രിച്ചു. കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. ഉടൻ സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ തീ കെടുത്താനുള്ള നടപടികൾ ആരംഭിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ലെന്നും വൈകാതെ തീ അണച്ചതായും ജനറൽ ഫയർ ഫോഴ്സ് അറിയിച്ചു.
രാജ്യത്ത് വേനൽ കടുത്തതോടെ തീപിടിത്ത കേസുകളും വർധിച്ചിട്ടുണ്ട്. സ്ഥാപനങ്ങളും കെട്ടിടങ്ങളിലും വാഹനങ്ങളിലും അഗ്നി സുരക്ഷ സംവിധാനങ്ങൾ കരുതണമെന്ന് ഫയർ ഫോഴ്സ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

