ഭക്ഷ്യസുരക്ഷ സംവിധാനങ്ങൾ വിലയിരുത്തി
text_fieldsകുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾചർ ആൻഡ് ഫിഷ്
റിസോഴ്സസ് സംഘടിപ്പിച്ച യോഗത്തിൽ പ്രതിനിധികൾ
കുവൈത്ത് സിറ്റി: ജി.സി.സി രാജ്യങ്ങളിലെ കൃഷി, ഭക്ഷ്യസുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട ഏജൻസികളുടെ അസാധാരണ യോഗം വിളിച്ച് കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾചർ ആൻഡ് ഫിഷ് റിസോഴ്സസ്.
ആഗോളതലത്തിലും ഗൾഫ് മേഖലയിലും ഭക്ഷ്യ -ജല സുരക്ഷക്ക് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് അസാധാരണ യോഗമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അതോറിറ്റി ഡയറക്ടർ ജനറൽ സാലിം അൽ ഹായ് പറഞ്ഞു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയും സ്വയംപര്യാപ്തത കൈവരിച്ചും ഭാവി സുരക്ഷിതമാക്കാനുള്ള കൂട്ടായ ശ്രമങ്ങളെ കുറിച്ചും യോഗം ചർച്ചചെയ്തു.
രാജ്യങ്ങൾക്കിടയിൽ സഹകരണം ശക്തിപ്പെടുത്തുക, കൃഷി, ഉൽപാദനം, ഭക്ഷ്യ സംസ്കരണ മേഖലകളിലെ വൈദഗ്ധ്യവും അനുഭവങ്ങളും കൈമാറുക, സംയുക്ത ഗൾഫ് തന്ത്രങ്ങൾ നടപ്പിലാക്കുന്നത് ത്വരിതപ്പെടുത്തുക, സ്മാർട്ട് കൃഷിയും ആധുനിക സാങ്കേതികവിദ്യകളും അടിസ്ഥാനമാക്കിയുള്ള നൂതന പരിഹാരങ്ങൾ പഠിക്കുക, ഭക്ഷ്യസുരക്ഷ കൈവരിക്കാനുള്ള തടസ്സങ്ങൾ തിരിച്ചറിയുക, പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള കൂട്ടായ സംവിധാനങ്ങൾ വികസിപ്പിക്കുക തുടങ്ങിയ നിരവധി വിഷയങ്ങളും ചർച്ചചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

