Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭക്ഷ്യസുരക്ഷാ പരിശോധന തുടരുന്നു; 500 കിലോ മാംസം നശിപ്പിച്ചു

text_fields
bookmark_border
പരിശോധനക്കായി വിവിധ സ്ഥലങ്ങളിൽ നിന്ന് 26 ഭക്ഷ്യസാമ്പിളുകൾ അധികൃതർ ശേഖരിച്ചു
ഭക്ഷ്യസുരക്ഷാ പരിശോധന തുടരുന്നു; 500 കിലോ മാംസം നശിപ്പിച്ചു
cancel

കുവൈത്ത് സിറ്റി: ഭക്ഷ്യസുരക്ഷാ നിരീക്ഷണം ശക്തിപ്പെടുത്തൽ, പൊതുജനാരോഗ്യം സംരക്ഷിക്കൽ എന്നതിന്റെ ഭാഗമായി ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രിഷൻ പരിശോധന തുടരുന്നു. മഹ്ബൂലയിൽ നടത്തിയ വിപുലമായ പരിശോധനയിൽ വിവിധ നിയമലംഘനങ്ങൾ കണ്ടെത്തി. അംഗീകൃത മാനദണ്ഡങ്ങൾ പാലിക്കാത്ത 500 കിലോഗ്രാം മാംസം പരിശോധനാ സംഘം പിടിച്ചെടുത്ത് നശിപ്പിച്ചു.

ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെ 50 നിയമലംഘനങ്ങൾ രേഖപ്പെടുത്തി. ആരോഗ്യ സർട്ടിഫിക്കറ്റുകളില്ലാതെ ഭക്ഷ്യവസ്തുക്കളുടെ വിപണനവും പ്രവർത്തനവും നടത്തുക, ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുക, ലൈസൻസില്ലാതെയും ലൈസൻസ് കാലാവധി കഴിഞ്ഞും പ്രവർത്തിപ്പിക്കുക, അധിക സ്ഥലങ്ങൾ അനധികൃതമായി ഉപയോഗിക്കുക തുടങ്ങിയ നിയമലംഘനങ്ങളും കണ്ടെത്തി. ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുക, സാങ്കേതിക-ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ഭക്ഷ്യ വിൽപ്പന, മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുക എന്നിവയും കണ്ടെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Food safety inspection, meat destroyed
Next Story