Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഭ​ക്ഷ്യ​സാ​ധ​ന...

ഭ​ക്ഷ്യ​സാ​ധ​ന വി​ല​യി​ൽ  36 ശ​ത​മാ​ന​ം വ​ർ​ധ​ന

text_fields
bookmark_border
ഭ​ക്ഷ്യ​സാ​ധ​ന വി​ല​യി​ൽ  36 ശ​ത​മാ​ന​ം വ​ർ​ധ​ന
cancel

കു​വൈ​ത്ത് സി​റ്റി: മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ മേ​യ് മാ​സ​ത്തി​ൽ ഭ​ക്ഷ്യ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​യി​ൽ ശ​രാ​ശ​രി 36 ശ​ത​മാ​ന​ത്തി​​െൻറ വ​ർ​ധ​ന​യു​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ട്. സെ​ൻ​ട്ര​ൽ സെ​ൻ​സ​സ്​ വ​കു​പ്പാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച ക​ണ​ക്കു​ൾ പു​റ​ത്തു​വി​ട്ട​ത്.

 സി​ഗ​ര​റ്റ് അ​ട​ക്ക​മു​ള്ള പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് 14.53 ശ​ത​മാ​നം വി​ല വ​ർ​ധ​ന​യാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. അ​തേ​സ​മ​യം, വ​സ്​​ത്ര​ങ്ങ​ൾ, പാ​ദ​ര​ക്ഷ​ക​ൾ പോ​ലു​ള്ള സാ​ധ​ന​ങ്ങ​ൾ​ക്കും കാ​ർ​പെ​റ്റ് പോ​ലു​ള്ള വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ​ക്കും വി​ല​ക്കു​റ​വ്​ അ​നു​ഭ​വ​പ്പെ​ട്ടു. മു​ൻ​വ​ർ​ഷ​ത്തെ ഇ​തേ കാ​ല​യ​ള​വി​നെ അ​പേ​ക്ഷി​ച്ച് പാ​ദ​ര​ക്ഷ​ക​ൾ, വ​സ്​​ത്ര​ങ്ങ​ൾ എ​ന്നി​വ​ക്ക് 1.03 ശ​ത​മാ​ന​വും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ​ക്ക് 1.45 ശ​ത​മാ​ന​വു​മാ​ണ് വി​ല​ക്കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ൾ​ക്ക് 2.33 ശ​ത​മാ​നം, ട്രാ​ൻ​സ്​​പോ​ർ​ട്ടി​ങ്ങി​ന് 1.10 ശ​ത​മാ​നം എ​ന്നി​ങ്ങ​നെ​യാ​ണ് ചെ​ല​വ്​ വ​ർ​ധ​ന.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:foodgulf newsmalayalam news
News Summary - food-kuwait-gulf news
Next Story