Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഭക്ഷണ വിതരണം: 4260...

ഭക്ഷണ വിതരണം: 4260 പെർമിറ്റ്​ നൽകി

text_fields
bookmark_border
ഭക്ഷണ വിതരണം: 4260 പെർമിറ്റ്​ നൽകി
cancel

കുവൈത്ത്​ സിറ്റി: കർഫ്യൂ സമയത്ത്​ ഭക്ഷണ വിതരണ സർവിസുകൾക്ക്​ നൽകുന്ന പ്രത്യേകാനുമതിയുടെ ഭാഗമായി 4260 പെർമിറ്റുകൾ നൽകി. ഡെലിവറി സർവിസ്​ നടത്തുന്നവർ പെർമിറ്റ്​ നേടിയോ എന്നും ആരോഗ്യ മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്​. 
ചെക്​പോയൻറുകളിൽ നടത്തിയ പരിശോധനയിൽ നിരവധി പേരെ അറസ്​റ്റ്​ ചെയ്​തു​.

പരിശോധനക്ക്​ മുനിസിപ്പാലിറ്റി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി​. മുനിസിപ്പാലിറ്റിയുടെ വെബ്​സൈറ്റിൽ രജിസ്​റ്റർ ചെയ്​ത റസ്​റ്റാറൻറുകൾക്ക്​ മാത്രമാണ്​ കർഫ്യൂ സമയത്തെ ഡെലിവറി സർവിസിന്​ അനുമതി​. വൈകീട്ട്​ നാലു മുതൽ രാവിലെ എട്ടു വരെയാണ്​ കർഫ്യൂ. വൈകീട്ട്​ അഞ്ചു മുതൽ രാത്രി ഒന്നുവരെ ഫുഡ്​ ഹോം ഡെലിവറി സർവിസ്​ നടത്താം. ജീവനക്കാർ കർശനമായ ആരോഗ്യ മാർഗനിർദേശങ്ങൾ പാലിക്കണം. 

പരിശോധനയിൽ പിടിയിലായവരിൽ ഭൂരിഭാഗവും ഗാർഹികത്തൊഴിലാളി വിസയിലുള്ളവരായിരുന്നു. സ്​പോൺസർമാരിൽനിന്ന്​ ഒളിച്ചോടി പുറത്ത്​ ഡെലിവറി തൊഴിലിൽ ഏർപ്പെട്ടവരാണ്​ പിടിയിലായത്​. ഇവർ ഇപ്പോൾ ജോലി ചെയ്യുന്ന കമ്പനികളുടെ സ്​പോൺസർമാരെ ചോദ്യം​ ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsfood kit
News Summary - food kit-kuwait-gulf news
Next Story