ലോക്ഡൗൺ പ്രദേശത്ത് ഭക്ഷണ വിതരണവുമായി റെഡ് ക്രെസൻറ് സൊസൈറ്റി
text_fieldsകുവൈത്ത് സിറ്റി: െഎസൊലേഷൻ നിലവിലുള്ള പ്രദേശങ്ങളിൽ ഭക്ഷണക്കിറ്റ് വിതരണവുമായി കുവൈത്ത് റെഡ് ക്രെസൻറ് സൊസൈറ്റി. ജലീബ് അൽ ശുയൂഖ്, ഫർവാനിയ, ഖൈത്താൻ, മഹബൂല എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം ആയിരക്കണക്കിന് കിറ്റുകളാണ് സംഘടന വിതരണം ചെയ്തത്.
കോവിഡ് പ്രതിസന്ധി ആരംഭിച്ചത് മുതൽ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ റെഡ് ക്രെസൻറ് സൊസൈറ്റിയുടെ ഭക്ഷണ വിതരണമുണ്ട്. നൂറുകണക്കിന് സന്നദ്ധ പ്രവർത്തകർ കനത്ത ചൂടിൽ വിതരണത്തിന് നേതൃത്വം നൽകുന്നു. ജോലിയും വരുമാനവുമില്ലാതെ ദുരിതത്തിലുള്ളവർക്ക് സന്നദ്ധ സംഘടനകളുടെ സഹായ വിതരണം വലിയ ആശ്വാസമാണ്.
വരും ദിവസങ്ങളിലും ഭക്ഷണ വിതരണം നടത്തുമെന്നും സാമ്പത്തിക ശേഷിയുള്ള വ്യക്തികളും സ്ഥാപനങ്ങളും റെഡ് ക്രെസൻറിെൻറ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകണമെന്നും അധികൃതർ അഭ്യർഥിച്ചു. അതിനിടെ ഖൈത്താനിൽ കഴിഞ്ഞ ദിവസം നാഷനൽ ഗാർഡും ഭക്ഷണ വിതരണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
