ലൈസൻസില്ലാതെ ഭക്ഷണ വ്യാപാരം; നടപടി സ്വീകരിച്ചു
text_fieldsകണ്ടെത്തിയ ഭക്ഷ്യവസ്തുക്കൾ
കുവൈത്ത് സിറ്റി: ലൈസൻസില്ലാതെ വീട്ടിൽ തന്നെ ഭക്ഷ്യ ഉൽപ്പന്നങ്ങൾ വ്യാപാരം നടത്തിയിരുന്ന സംഘത്തിനെതിരെ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ നടപടി.
ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ നിർമാണവും വിതരണവും സംബന്ധിച്ച റിപ്പോർട്ട് ലഭിച്ചതിന് പിറകെ വസതി റെയ്ഡ് ചെയ്യുകയായിരുന്നു. സുരക്ഷാ ഏജൻസികളുമായി ഏകോപിപ്പിച്ചായിരുന്നു നടപടിയെന്ന് അതോറിറ്റി ഇൻസ്പെക്ഷൻ ആൻഡ് കൺട്രോൾ ആക്ടിങ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ.സൗദ് അൽ ഹുമൈദി അൽ ജലാൽ പറഞ്ഞു.
സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ നിയമനടപടി സ്വീകരിച്ച് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.എല്ലാ നിയമലംഘകർക്കെതിരെയും ഉറച്ചതും വിട്ടുവീഴ്ചയില്ലാത്തതുമായ നടപടി തുടരുമെന്ന് ഡോ. അൽ ജലാൽ വ്യക്തമാക്കി.ഉപഭോക്തൃ ആരോഗ്യം, ഭക്ഷ്യസുരക്ഷ എന്നിവക്കെതിരായ ഭീഷണി വെച്ചുപൊറുപ്പിക്കില്ല. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതും സുരക്ഷിതമായ ഭക്ഷ്യനിലവാരം ഉറപ്പാക്കുന്നതും അതോറിറ്റിയുടെ മുൻഗണനയായി തുടരുമെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

